കൊല്ലം : എസ്.എൻ.ഡി.പി യോഗം 4292-ാം നമ്പർ ഡോ. പല്പു മെമ്മോറിയൽ ശിങ്കാരപ്പള്ളി ശാഖയുടെ 24-ാമത് പ്രതിഷ്ഠാ വാർഷികവും പൊതുസമ്മേളനവും അന്നദാനവും കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്തു-
ശാഖ പ്രസിഡന്റ് രാജേഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ഭാസി, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം വി. സജീവ് എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി ജഗദീശൻ സ്വാഗതവും ശാഖ കമ്മിറ്റി അംഗം ധനീഷ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |