
മുഹമ്മ: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാതല മൂന്നാം ഘട്ട ഹജ്ജ് സാങ്കേതിക പഠന ക്ലാസും യാത്രയയപ്പ് സമ്മേളനവും മണ്ണഞ്ചേരി ബ്ലൂ സഫയർ ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം എം.എസ്. അനസ് ഹാജി മനാറ ഉദ്ഘാടനം ചെയ്തു. സയ്യിദ് ത്വാഹ ജിഫ്‌രി തങ്ങൾ ഫൈസി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ജില്ലാ ട്രെയിനിംഗ് ഓർഗനൈസർ സി.എ. മുഹമ്മദ് ജിഫ്രി അധ്യക്ഷത വഹിച്ചു.
നിഷാദ് പന്ത്രണ്ടിൽ, മുഹമ്മദ് ജിഫ്‌രി എന്നിവർ ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസിനും ഡോ. എം.ആർ. മുഹ്സിൻ മുഹമ്മദ്, ഡോ. സൈനുൽ ആബ്ദീൻ എന്നിവർ ആരോഗ്യ സംരക്ഷണ ക്ലാസിനും നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |