ആലപ്പുഴ: മണൽ ഖനനത്തിൽ അഴിമതിയുണ്ടെന്ന പരാതിയിൽ ജില്ലയിൽ കൂടുതൽ സ്ഥലങ്ങളിൽവിജിലൻസ് പരിശോധന നടത്തും. ചേർത്തലയിലെ ജില്ല മൈനിംഗ് ആൻഡ് ജിയോളജി ഓഫിസിലും ചേർത്തല തെക്ക് പഞ്ചായത്ത് ഓഫിസിലും നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് തുടർനടപടി. മൈനിംഗ് ആൻഡ് ജിയോളജി വിഭാഗത്തിലെ ഡ്രൈവറുടെ ഗൂഗിൾ പേ അക്കൗണ്ടിലേക്ക് ഖനന ലൈസൻസ് എടുത്തവർ പണം കൈമാറിയതായി കണ്ടെത്തിയിരുന്നു. ഇത് എന്തിനുവേണ്ടിയാണെന്ന് വിശദമായി പരിശോധിക്കും. ഇതിനൊപ്പം ജില്ലയിൽ ഖനന അനുമതി നേടിയ ഇടങ്ങളിലെത്തിയും പരിശോധന നടത്തും. വീട് നിർമിക്കുന്നതിനും കെട്ടിടം നിർമിക്കാനും മണൽ നീക്കം ചെയ്യുന്നതിനായി ഖനാനുമതി വാങ്ങി ദുരുപയോഗം ചെയ്യുന്നതായുള്ള പരാതിയിലും അന്വേഷണമുണ്ടാകും. മണൽ ഖനനം ചെയ്തശേഷം ഇവിടെ കെട്ടിടങ്ങൾ നിർമിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |