കോട്ടയം: രണ്ട് പതിറ്റാണ്ടിലധികം പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി സേവനമനുഷ്ഠിച്ച കോട്ടയത്തെ ലിസമ്മ ജോസഫിന് സെഫ് ജില്ല കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും ചേർന്ന് യാത്രയപ്പ് ഒരുക്കി. സമ്മേളനം കോട്ടയം മുൻ ഡി.പി.സി മാണി ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സിന്ധുമോൾ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.വി അനൂപ്, സംസ്ഥാന സെക്രട്ടറി കെ.പി തനൂജ ബീഗം, സംസ്ഥാന ട്രഷറർ ടി.പി ലൈല, സുബി മോൾ സെബാസ്റ്റ്യൻ, കെ.വി ഗീത, ബിനീജ പി ബാലൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |