ഏറ്റുമാനൂർ: ആറന്മുള സത്യവ്രതൻ സ്മാരക ട്രസ്റ്റ് ഒമ്പതാമത് പുരസ്‌കാര വിതരണവും അനുസ്മരണ സമ്മേളന ഉദ്ഘാടനവും ഡിറ്റക്ടീവ് നോവലിസ്റ്റ് ബാറ്റൺ ബോസ് നിർവഹിച്ചു. ട്രസ്റ്റ് രക്ഷാധികാരി ജി.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ആറൻമുള സത്യവൃതൻ സാഹിത്യ പുരസ്‌കാരം നോവലിസ്റ്റ് മാത്യു കെ.മാത്യു ഏറ്റുവാങ്ങി. പ്രത്യേക പുരസ്‌കാരം കവയത്രി ഗീതു കൃഷ്ണയ്ക്ക് സമ്മാനിച്ചു. നോവലിസ്റ്റ് ജോർജ് പുളിങ്കാട് ആറന്മുള സത്യവ്രതൻ അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന്, ആറന്മുള സത്യവ്രതന്റെ ചന്ദ്രലേഖയ്‌ക്കൊരു സന്ദേശം എന്ന കാവ്യം ഗിരിജൻ ആചാരി അവതരിപ്പിച്ചു. ട്രസ്റ്റ് പ്രസിഡന്റ് സതീഷ് കാവ്യധാര, ശിൽപി ദിനീഷ് പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |