
കോട്ടയം: നാടും മുഴുവൻ സൂര്യതാപമേറ്റ് വരണ്ടുണങ്ങുമ്പോൾ കണ്ണീർവാർക്കുകയാണ് ജില്ലയിലെ കർഷകർ. ഇതുവരെ വരൾച്ചയിൽ നശിച്ചത് അരക്കോടിയുടെ കൃഷി. സംസ്ഥാനത്ത് വരൾച്ചാ കൃഷി നാശത്തിൽ മുന്നിലാണ് കോട്ടയം.
പറമ്പും പച്ചക്കറിയുമെല്ലാം വേനലിൽ കരിഞ്ഞുണങ്ങി. കൊയ്ത്ത് നേരത്തെ പൂർത്തിയാക്കിയത് നെൽ കൃഷിക്ക് രക്ഷയായി. ഇക്കുറി നെൽക്കർഷകരെ കാര്യമായി വരൾച്ച ബാധിച്ചിട്ടില്ല. 484 കർഷകരെയാണ് വരൾച്ച ചതിച്ചത്. 6.18 ഹെക്ടറിലെ കൃഷി നശിച്ചു.
കിഴക്കൻ മേഖലയിൽ ജാതിയും റബറും കാപ്പിയും കൊക്കോയും കരിഞ്ഞുണങ്ങി. പച്ചക്കറി, ജാതി, റമ്പൂട്ടാൻ കർഷകരെയാണ് വരൾച്ച ഏറ്റവും അധികം ബാധിച്ചത്.
മഴക്കുറവ് വില്ലൻ
വരൾച്ച കർഷകരെ ഇത്രയും വലയ്ക്കുന്നത് വർഷങ്ങൾക്ക് ശേഷമാണ്. സാധാരണ ഇടയ്ക് മഴപെയ്യാറുള്ളതിനാൽ വരൾച്ച കാര്യമായി ആഘാതം ഏൽപ്പിച്ചിരുന്നില്ല. ജനുവരി മുതൽ ഈ മാസം വരെയാണ്ഇത്രയും നഷ്ടം. കുറഞ്ഞ ദിവസങ്ങളിൽ ജില്ലയുടെ കിഴക്കൻ മേഖലയിൽ ശക്തമായി പെയ്തതൊഴിച്ചാൽ ഈ വർഷം മഴ ദിനങ്ങൾ കുറഞ്ഞു. ഏതാനും വർഷങ്ങളായി തുലാവർഷ മഴ ജനുവരി പകുതിേയാടെ അവസാനിക്കുകയും മാർച്ച് പകുതിതോടെ വേനൽ മഴ ആരംഭിക്കുകയുമായിരുന്നു പതിവ്. ഇത്തവണ, ജനുവരിയും ഫെബ്രുവരിയും മഴയോട് അകലം പാലിച്ചപ്പോൾ മാർച്ചിലെ മഴ ശുഷ്‌കമായി. ഇതുവരെ 39% ആണ് മഴക്കുറവ്.
ബ്ളോക്ക് തലത്തിൽ കൃഷി നാശം (ലക്ഷത്തിൽ)
ഈരാറ്റുപേട്ട: 3.84ലക്ഷം രൂപ
ഏറ്റുമാനൂർ: 0.28 ലക്ഷം
കാഞ്ഞിരപ്പള്ളി: 17.04 ലക്ഷം
പാലാ: 1.16 ലക്ഷം
പള്ളം: 6.30 ലക്ഷം
പാമ്പാടി: 1.80 ലക്ഷം
വാഴൂർ: 21 ലക്ഷം
കൃഷിനശിക്കാൻ
മഴക്കുറവ് 39 ശതമാനം
ഇന്നലെ രേഖപ്പടുത്തിയ ചൂട്: 37 ഡിഗ്രി
കനത്ത ചൂടിൽ കൃഷി കരിയുകയാണ്. കാലാവസ്ഥാ മാറ്റം നട്ടെല്ലൊടിക്കുന്നു. പി.കെ.സെബാസ്റ്റ്യൻ, കർഷകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |