
കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ സൂപ്പർവൈസർ ട്രെയിനി തസ്‌തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ആൻഡമാൻ ആന്റ് നിക്കോബാർ ദ്വീപുകളിലെ ശ്രീ വിജയപുരത്തുള്ള സിഎസ്‌എൽ എഎൻ ഷിപ്പ് റിപ്പയർ യൂണിറ്റിലായിരിക്കും നിയമനം. ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി മേയ് 15 ആണ്.
സൂപ്പർവൈസർ ട്രെയിനി (മെക്കാനിക്കൽ), സൂപ്പർവൈസർ ട്രെയിനി (ഇലക്‌ട്രിക്കൽ) എന്നീ തസ്‌തികകളിൽ ഓരോ ഒഴിവുകൾ വീതമാണ് നിലവിലുള്ളത്. ഈ രണ്ട് ഒഴിവുകളും സംവരണമില്ലാത്ത വിഭാഗത്തിലാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 61,152 രൂപ ശമ്പളമായി ലഭിക്കും. ഇതിൽ 28,000 അടിസ്ഥാന ശമ്പളവും 14,952 ക്ഷാമബത്തയും 5,600 വാടക അലവൻസും 2800 രൂപ ലൊക്കേഷൻ അലവൻസുമാണ്. അപേക്ഷകരുടെ പ്രായപരിധി 27 വയസാണ്.
അപേക്ഷിക്കുന്നവർക്ക് എഐസിടിഇയോ ബന്ധപ്പെട്ട അതോറിറ്റിയോ സംസ്ഥാന അല്ലെങ്കിൽ കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടുള്ള ഒരു യൂണിവേഴ്‌സിറ്റിയിൽ നിന്നോ പരീക്ഷാ ബോർഡിൽ നിന്നോ ഉള്ള നിശ്ചിത യോഗ്യത ഉണ്ടായിരിക്കണം. എന്നാൽ, ഉയർന്ന യോഗ്യത ഉള്ളവരെ ഈ നിയമനത്തിന് പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്കായി കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കാവുന്നതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |