മുക്കം: ദിയ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ സഹകരണത്തോടെ മുക്കം പ്രസ് ക്ലബ് സംഘടിപ്പിച്ച തിരുവമ്പാടി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് പ്രവചന മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. 6741 വോട്ടുകൾക്കാണ് തിരുവമ്പാടിയിൽ സി.കെ കാസിം വിജയിച്ചത്. കൃത്യമായ ഭൂരിപക്ഷം ആരും പ്രവചിക്കാതിരുന്നതിനാൽ 6752 എന്ന് രേഖപ്പെടുത്തിയ മനാസ് മുക്കം ഒന്നാം സമ്മാനമായ 5000 രൂപ നേടി. 6758 എന്ന് പ്രവചിച്ച നൗഫൽ ചോമ്പാല ഫിഷ് രണ്ടാം സമ്മാനമായ 3500 രൂപയും 6759 എന്ന് പ്രവചിച്ച അജു ജോസഫ് പുല്ലൂരാംപാറ മൂന്നാം സമ്മാനമായ 1500 രൂപയും നേടി. മുക്കത്ത് നടന്ന ചടങ്ങിൽ നിയുക്ത എം.എൽ.എ സി.കെ കാസിം സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് സി. ഫസൽ ബാബു അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |