SignIn
Kerala Kaumudi Online
Monday, 11 May 2026 11.47 AM IST

പ്രതിപക്ഷ നേതൃ സ്ഥാനം: പിബി ഇന്ന് ചർച്ച ചെയ്‌തേക്കും

Increase Font Size Decrease Font Size Print Page
cpm

ന്യൂഡൽഹി: കേരളത്തിലെ തോൽവിയടക്കം അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകൾ അവകലോനം ചെയ്യുന്ന രണ്ടു ദിവസത്തെ സി.പി.എം പൊളിറ്റ് ബ്യൂറോ യോഗം ഡൽഹിയിൽ തുടങ്ങി. കേരളത്തിലെ തോൽവിയുടെ അവലോകനം തുടരുകയാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി പറഞ്ഞു. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്‌തില്ല. വിഷയം ഇന്ന് ചർച്ച ചെയ്തേക്കും. കേരളത്തിലേത് വലിയ തോൽവിയാണെന്നതിൽ സംശയമില്ലെന്നും എം.എ. ബേബി മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ തിരഞ്ഞെടുപ്പ് വിലയിരുത്തൽ ചർച്ച ഇന്നും തുടരും. പിണറായി പദവി ഏറ്റെടുത്തില്ലെങ്കിൽ കെ.എൻ. ബാലഗോപാലിന് വഴി തെളിയും.

TAGS: NEWS 360, NATIONAL, NATIONAL NEWS, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360