
ന്യൂഡൽഹി: അസാമിൽ ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ നാളെ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കും. ഇന്നലെ ഗുവാഹത്തിയിൽ നടന്ന നിയമസഭാ കക്ഷി യോഗം ഹിമന്ത ബിശ്വ ശർമ്മയെ നേതാവായി ഏകകണ്ഠമായി തിരഞ്ഞെടുത്തു. ഇന്ന് ഹിമന്ത ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കും.
കേന്ദ്ര നിരീക്ഷകരായ ജെ പി നദ്ദ, നയാബ് സിംഗ് സൈനി എന്നിവരുടെ സാന്നിധ്യത്തിലാണ് ബി.ജെ.പി നിയമസഭാ കക്ഷി യോഗം നടന്നത്. നാളെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുക്കും. ചടങ്ങിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് അസം ബി.ജെ.പി പ്രസിഡന്റ് ദിലീപ് സൈകിയ പറഞ്ഞു. അസാമിലെ ചരിത്ര നിമിഷമാണിത്.
126 അംഗ അസാം നിയമസഭയിൽ ബി.ജെ.പി 82 സീറ്റുകളും സഖ്യകക്ഷികളായ എ.ജി.പിയും ബി.ഒ.പിഎഫും 10 സീറ്റുകൾ വീതവും നേടിയതോടെയാണ് ബി.ജെ.പിക്ക് അസാമിൽ ഭരണത്തുടർച്ച ഉറപ്പായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |