SignIn
Kerala Kaumudi Online
Wednesday, 13 May 2026 2.55 AM IST

ബി.ജെ.പി ഉപരോധം

Increase Font Size Decrease Font Size Print Page
bjp
പുതുശ്ശേരി പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുന്നു.

കഞ്ചിക്കോട്: പുതുശ്ശേരി പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. വാളയാർ പൊലീസ് എത്തി സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. കുടിവെള്ള പ്രശ്നത്തിൽ പഞ്ചായത്തും സ്ഥലം എം.എൽ.എ യും എം.പിയും ഇടപെടുന്നില്ലെന്ന് ഉപരോധം ഉദ്ഘാടനം ചെയ്ത ജില്ലാ സെക്രട്ടറി എൻ.ഷൺമുഖൻ കുറ്റപ്പെടുത്തി. പൊതുകിണറുകൾ ശുദ്ധീകരിച്ച് ജലവിതരണം നടത്താനും ലോറിയിൽ കുടിവെള്ളം എത്തിക്കാനും പഞ്ചായത്ത് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കുടിവെള്ള പ്രശ്നത്തിൽ ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് വി.ബിജോയ് പറഞ്ഞു.

TAGS: LOCAL NEWS, PALAKKAD, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL