
തിരുവനന്തപുരം: കണ്ണമ്മൂല ശ്രീനാരായണ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മാതൃദിനാചരണം നിയുക്ത എം.എൽ.എ കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ജി.തമ്പി അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന അമ്മമാരെ ആദരിച്ചു. എൻജിനിയറിംഗ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.ഷീല പ്രഭാഷണം നടത്തി. അമ്മ എന്ന കവിത പി.മുരളി ആലപിച്ചു. അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി. ക്ലബ് സെക്രട്ടറി എൻജിനിയർ ബിജു നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
