SignIn
Kerala Kaumudi Online
Tuesday, 12 May 2026 1.22 AM IST

സ്റ്റുഡന്റ്സ് മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു

Increase Font Size Decrease Font Size Print Page
th

കാലടി: പുതിയേടം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഹെഡ് ഓഫീസിന് സമീപം സ്റ്റുഡന്റ്സ് മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. പുതിയ അദ്ധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ ഗുണമേന്മയുള്ള നോട്ടുബുക്കുകൾ, കുടകൾ, ബാഗുകൾ തുടങ്ങി പഠനോപകരണങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാർക്കറ്റ് ആരംഭിച്ചത്. ബാങ്ക് ഭരണസമിതി അംഗം പി.പി. പൗലോസിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ടി.എ. ശശി ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി എം.ബി. സിനി, ഭരണസമിതി അംഗങ്ങളായ ടി.ഒ. കുര്യൻ, അർച്ചന മഹേഷ്, ജയശ്രീ ബാലൻ, വിഷ്ണു രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, ERNAKULAM, GET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL