SignIn
Kerala Kaumudi Online
Wednesday, 13 May 2026 5.23 PM IST

നിയന്ത്രണം വിട്ട കാർ ട്രാൻ. ബസിന് പിന്നിലിടിച്ചു

Increase Font Size Decrease Font Size Print Page
ambala

അമ്പലപ്പുഴ: ദേശീയപാതയിൽ അമ്പലപ്പുഴ കച്ചേരി മുക്കിന് തെക്ക് ഭാഗത്ത് സർവ്വീസ് റോഡിൽ നിയന്ത്രണം വിട്ട കാർ കെ.എസ്.ആർ.ടി.സി ബസിന് പിന്നിലിടിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല. കായംകുളത്തു നിന്ന് എറണാകുളത്തേക്ക് പോയ ഫാസ്റ്റ്‌ പാസഞ്ചർ ബസിന് പിന്നിലാണ് ഇന്നലെ ഉച്ചയോടെ നിയന്ത്രണം തെറ്റിയ കാർ ഇടിച്ചു കയറിയത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. വീതി കുറഞ്ഞ സർവീസ് റോഡിലുണ്ടായ ഈ അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. പിന്നീട് അമ്പലപ്പുഴ പൊലീസും നാട്ടുകാരും ചേർന്ന് കാർ തള്ളിമാറ്റിയ ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്. സർവീസ് റോഡിൽ അടിക്കടിയുണ്ടാകുന്ന അപകടങ്ങൾ മൂലം രോഗികളുമായി പോകുന്ന ആംബുലൻസുകൾ ഉൾപ്പെടെയുള്ളവ മണിക്കൂറുകൾ കുടുങ്ങിക്കിടക്കേണ്ട സ്ഥിതിയും ഉണ്ടാകാറുണ്ട്.

TAGS: LOCAL NEWS, ALAPPUZHA, SAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL