മാഹി: വർത്തമാന കാലത്ത് ഒറ്റയാൻമാരുടെ വീടുകൾ ഏറിവരികയാണെന്നും, ജാതിമത ഭേദമില്ലാതെയുള്ള അയൽപക്ക കൂട്ടായ്മകളുണ്ടാകുമ്പോൾ, ഒറ്റപ്പെടലുകൾക്ക് ഒരു പരിധി വരെ പരിഹാരമുണ്ടാകുമെന്നും ചിത്രകാരനും നാടൻ കലാ ഗവേഷകനുമായ കെ.കെ മാരാർ അഭിപ്രായപ്പെട്ടു. മാഹി ജോയിന്റ് ഫോറം ഓഫ് റസിഡൻസ് അസോസിയേഷൻ വാർഷികാഘോഷം ചാലക്കര പി.എം ശ്രീ ഉസ്മാൻ ഗവൺമെന്റ് ഹൈസ്‌ക്കൂൾ അങ്കണത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെ.എഫ്.ആർ.എ പ്രസിഡന്റ് ഷാജി പിണക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. നിയുക്ത മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാറിനെ ആദരിച്ചു. ശ്യാം സുന്ദർ, ഇബ്രാഹിം കുട്ടി, ഹേമലത, അനുപമ സഹദേവൻ സംസാരിച്ചു. സെക്രട്ടറി കെ. സുജിത് കുമാർ സ്വാഗതവും ഷിനോജ് രാമചന്ദ്രൻ നന്ദിയും പറഞ്ഞു. 'നർമ്മ സല്ലാപം' പരിപാടിയും മാഹിയിലെ വിവിധ റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളുമുണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |