SignIn
Kerala Kaumudi Online
Wednesday, 13 May 2026 6.49 AM IST

സർവീസ് സെന്ററി​ലേക്ക് മതി​ലിടി​ഞ്ഞു, ലോറി​ ക്യാബി​നി​ൽ കുടു​ങ്ങി ജീവനക്കാരന് ദാരുണാന്ത്യം

Increase Font Size Decrease Font Size Print Page

പത്തനാപുരം: കനത്ത കാറ്റി​ലും മഴയി​ലും കൂറ്റൻ കോൺക്രീറ്റ് മതിൽക്കെട്ട് ഇടിഞ്ഞ് സർവീസ് സെന്ററിൽ കിടന്ന ട്രെയിലർ ലോറിയുടെ മുകളിൽ വീണ് പെയി​ന്റിംഗ് തൊഴി​ലാളി​ക്ക് ദാരുണാന്ത്യം. വന്മള വള്ളി അയ്യത്ത് പുത്തൻ വീട്ടിൽ തോമസ്- ജോളി ദമ്പതികളുടെ മകൻ സിജു തോമസ് (42) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് 4ന് പുനലൂരിന് സമീപത്തെ നെല്ലിപ്പള്ളി പെട്രോൾ പമ്പിനോട് ചേർന്ന സർവീസ് സ്റ്റേഷനിലായായിരുന്നു സംഭവം. ഇവി​ടെ പാർക്ക് ചെയ്തിരുന്ന ട്രെയിലർ ലോറിയുടെ മുകളിലാണ് 50 മീറ്റർ നീളത്തിൽ കൂറ്റൻ കോൺക്രീറ്റ് മതിൽക്കെട്ട് ഇടിഞ്ഞ് വീണത്. സർവീസ് സ്റ്റേഷനിൽ സ്കൂൾ ബസ് പെയിന്റ് ചെയ്തുകൊണ്ടിരുന്ന സിജു മഴ കടുത്തപ്പോൾ ലോറി​യുടെ ക്യാബി​നി​ൽ കയറി​ ഇരുന്നു.

ഒപ്പമുണ്ടായിരുന്ന രണ്ട് പേർ മഴ വെളളം വെട്ടിത്തിരിച്ച് വിടുന്നതിനിടെയാണ് സ്വകാര്യഭൂമിയി​ലെ മതിൽ ഇടിഞ്ഞു ലോറിയുടെ മുകളിൽ വീണത്. സിജോ കോൺക്രീറ്റ് പാളിയുടെ അടിയിൽ കുടുങ്ങി​യ വി​വരം രക്ഷപ്പെട്ട ഇവരാണ് നാട്ടുകാരെ അറിയിച്ചത്. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മണി​ക്കൂറുകൾ നടത്തി​യ ശ്രമത്തി​ലാണ് ജെ.സി.ബി ഉപയോഗിച്ച് കോൺക്രീറ്റ് മതിൽ കെട്ട് നീക്കി സി​ജുവിനെ പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഭാര്യ റീന. രണ്ടു മക്കളുണ്ട്.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL