
തിരുവനന്തപുരം: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയിൽ കേരളത്തിൽ വിജയശതമാനത്തിൽ മുന്നിൽ പെൺകുട്ടികൾ. 97.22 ശതമാനം പെൺകുട്ടികളാണ് വിജയികളായത്. ആൺകുട്ടികളുടെ വിജയശതമാനം 93.91 ആണ്. കേരളത്തിൽ 20776 ആൺകുട്ടികളും 22126 പെൺകുട്ടികളും ഉൾപ്പെടെ 42902 പേരാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ഇതിൽ 20741 ആൺകുട്ടികളും 22097 പെൺകുട്ടികളും ഉൾപ്പെടെ 42838 പേർ പരീക്ഷ എഴുതി. 40959 പേർ വിജയികളായി. ഇവരിൽ 19477 പേർ ആൺകുട്ടികളും 21482 പേർ പെൺകുട്ടികളുമാണ്.
തിരുവനന്തപുരം റീജിയണിൽ 699 സ്‌കൂളുകളും 245 പരീക്ഷാ സെന്ററുകളുമാണ് ഉണ്ടായിരുന്നത്. ജനറൽ വിഭാഗത്തിൽ തിരുവനന്തപുരം റീജിയണിൽ നിന്ന് 19262 പേർ പാസായി. എസ്.സി വിഭാഗത്തിൽ 1533 പേരും എസ്.ടി വിഭാഗത്തിൽ 218 പേരും ഒ.ബി.സി വിഭാഗത്തിൽ 19960 പേരും വിജയികളായി.
സി.ബി.എസ്.ഇ 12-ാംക്ളാസ് --
മൂല്യനിർണയം നടന്നത്
ഓൺലൈനായി
ന്യൂഡൽഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷയിൽ ആദ്യമായികമ്പ്യൂട്ടർ അധിഷ്ഠിത മൂല്യനിർണയമായിരുന്നു. 98,66,622 ഉത്തരപേപ്പറുകളാണ് ആകെ സ്കാൻ ചെയ്തത്.
ഫെബ്രുവരി 20ന് ആരംഭിച്ച് ഏപ്രിൽ 10ന് സമാപിച്ച പരീക്ഷയുടെ ഫലപ്രഖ്യാപനം സമയബന്ധിതമായും കുറ്റമറ്റരീതിയിലും നടപ്പാക്കാൻ കഴിഞ്ഞത് നേട്ടമാണെന്ന് നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ കൊച്ചിയിൽ പറഞ്ഞു.
ഈ വർഷം മുതൽ നടപ്പാക്കിയ 10ലെ രണ്ടാം പരീക്ഷ നാളെ നടക്കും. ഉപരിപഠനയോഗ്യത നേടാത്ത വിഷയങ്ങൾ വീണ്ടുമെഴുതാനും ലഭിച്ച മാർക്ക് വർദ്ധിപ്പിക്കാനുമാണ് രണ്ടാം പരീക്ഷ. രാജ്യവ്യാപകമായി 20 ലക്ഷം കുട്ടികൾ രണ്ടാം പരീക്ഷ എഴുതും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |