
സംസ്ഥാനത്തെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 2026-27 അക്കാഡമിക് വർഷത്തെ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിംഗ് ടെക്നോളജി (BHMCT) പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.
എൽ.ബി.എസ് സെന്റർ നടത്തു ന്ന കേരള ഹോട്ടൽ മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (KHMAT) വഴിയാണ് തിരഞ്ഞെടുപ്പ്.
യോഗ്യത
കേരള എച്ച്.എസ്.ഇ. ബോർഡ് നടത്തുന്ന ഹയർ സെക്കൻഡറി പരീക്ഷ , അല്ലെങ്കിൽ തത്തുല്യ പരീക്ഷകൾ വിജയിച്ചിരിക്കണം. ഡി.വോക് വിജയവും പരിഗണിക്കും. അതത് കോളേജുകൾ അഫിലിയേറ്റ് ചെയ്ത സർവകലാശാലകൾക്കനുസരിച്ചാണ് മിനിമം യോഗ്യതാ മാർക്ക്.
പ്രവേശന പരീക്ഷ,
ചോദ്യങ്ങൾ
ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലാണ് പരീക്ഷ. ബേസിക് മാത്തമാറ്റിക്സ് (20 ചോദ്യങ്ങൾ), കമ്യൂണിക്കേഷൻ സ്കിൽ (20 ചോദ്യങ്ങൾ), ജനറൽനോളജ് ആൻഡ് കറന്റ് അഫയേഴ്സ് (20 ചോദ്യങ്ങൾ), ഹോസ്പിറ്റാലിറ്റി ആൻഡ് കേറ്ററിംഗ് ടെക്നോളജി അവയർനെസ് (30 ചോദ്യങ്ങൾ) എന്നിവയിൽനിന്ന് ആകെ 90 ചോദ്യങ്ങൾ. നെഗറ്റീ വ് മാർക്കില്ല. സമയം 90 മിനിറ്റ്.
റാങ്ക് ലിസ്റ്റിൽനിന്ന് കേന്ദ്രീകൃത രീതിയിലായിരിക്കും അലോട്ട്മെന്റ് ( വിശദവിവരങ്ങൾ വെബ്സൈറ്റിൽ).
അപേക്ഷാഫീസ്: പൊതുവിഭാഗത്തിന് 1300 രൂപ, പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 650. ഓൺലൈനായി മേയ് 25 വരെ ഫീസടയ്ക്കാം. അപേക്ഷ സമർപ്പിച്ചതിനുശേഷം പുതിയ വിവരങ്ങൾ ഉൾപ്പെടുത്താനോ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാനോ അനുവദിക്കില്ല. റാങ്ക്ലിസ്റ്റിൽ ഉൾപ്പെടുന്നവർക്ക് മാത്രമേ കോളേജ് ഓപ്ഷൻ രജിസ്റ്റർ ചെയ്യാൻ സാധിക്കൂ. ഓപ്ഷൻ രജിസ്റ്റർ ചെയ്യേണ്ട സമയപരിധി പിന്നീട് പ്രസിദ്ധീകരിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി: മേയ് 26. അപേക്ഷിക്കേണ്ട സൈറ്റ്: www.lbscentre.kerala.gov.in
ടീച്ചർ എഡ്യുക്കേഷൻ കോഴ്സുകൾ
നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യുക്കേഷൻ 2027–2028 അദ്ധ്യയന വർഷത്തെ കോഴ്സുകൾക്കായി ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.
1. എം.പി.എഡ് (മാസ്റ്റർ ഒഫ് ഫിസിക്കൽ എഡ്യുക്കേഷൻ)
2. ബി.പി.എഡ് (ബാച്ചിലർ ഒഫ് ഫിസിക്കൽ എഡ്യുക്കേഷൻ)
3. ഡി.പി.എഡ് (ഡിപ്ലോമ ഇൻ ഫിസിക്കൽ എഡ്യുക്കേഷൻ)
4. ഡിപ്ലോമ ഇൻ ആർട്ട് എഡ്യുക്കേഷൻ (വിഷ്വൽ ആൻഡ് പെർഫോമിംഗ് ആർട്സ്)
അപേക്ഷാ തീയതി: മേയ് 31 വരെ. സൈറ്റ്: http:/par.ncte.gov.in/itep
സ്റ്റാർട്ടപ്പ് മിഷൻ ഫാക്കൽറ്റി ഡെവലപ്മെന്റ്പ്രോഗ്രാം
കേരള സ്റ്റാർട്ടപ്പ് മിഷന്റെ (കെ.എസ്.യു.എം) ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാമായ മേക്കർ സ്പ്രിന്റിലേക്ക് അപേക്ഷിക്കാം. 18 മുതൽ 22 വരെ ടെക്നോപാർക്ക് ഫേസ് വൺ കാമ്പസിലെ ഫാബ് ലാബ് കേരള ട്രിവാൻഡ്രത്തിലാണ് അഞ്ചു ദിവസത്തെ പരിശീലന പരിപാടി. ലേസർ കട്ടിംഗ്, പിസിബി മില്ലിംഗ്, വിനൈൽ കട്ടിംഗ്, 3ഡി പ്രിന്റിംഗ്, വുഡ് സി.എൻ.സി എന്നിവയുൾപ്പെടെയുള്ള പ്രധാന ഡിജിറ്റൽ ഫാബ്രിക്കേഷൻ സാങ്കേതികവിദ്യകളിലെ പ്രായോഗിക പരിശീലനം ലഭ്യമാകും. ഡിജിറ്റൽ ഫാബ്രിക്കേഷൻ സാങ്കേതികവിദ്യകളിൽ മുൻ പരിചയമില്ലാത്തവർക്കും അപേക്ഷിക്കാം. രജിസ്ട്രേഷന് : ksum.in/maker-sprint
ഐ.എച്ച്.ആർ.ഡിയിൽ
എൻ.ആർ.ഐ ക്വോട്ട പ്രവേശനം
തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡിയുടെ എൻജിനിയറിംഗ് കോളേജുകളിൽ എൻ.ആർ.ഐ ക്വോട്ട പ്രവേശനത്തിന് https://nri.ihrd.ac.inൽ അപേക്ഷിക്കാം. എറണാകുളം (0484-2575370, 8547005097) ചെങ്ങന്നൂർ (0479-2454125, 8547005032), അടൂർ (04734-230640, 8547005100), കരുനാഗപ്പള്ളി (0476-2665935, 8547005036), കല്ലൂപ്പാറ (0469-2678983, 8547005034), ചേർത്തല (0478-2553416, 8547005038), ആറ്റിങ്ങൽ (0470-2627400, 8547005037), കൊട്ടാരക്കര (0474-2453300, 8547005039), മൂന്നാർ (04865-232989, 947570122, 9447578465) എന്നിവിടങ്ങളിലെ കോളേജുകളിലാണ് പ്രവേശനം. www.cemunnar.ac.in/admission ൽ മൂന്നാർ എൻജിനിയറിംഗ് കോളേജിൽ അപേക്ഷിക്കാം.വിവരങ്ങൾക്ക്: 8547005000, www.ihrd.ac.in.
എം.ബി.എ അഭിമുഖം 16ന്
തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എം.ബി.എ പ്രവേശനത്തിനുള്ള അഭിമുഖം 16ന് രാവിലെ 10 മുതൽ നടത്തും. ലോജിസ്റ്റിക്സ്, ബിസിനസ് അനലിറ്റിക്സ്, ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ് എന്നിവയിൽ സ്പെഷ്യലൈസേഷന് അവസരമുണ്ട്. വിവരങ്ങൾക്ക്: 9496366741/ 8547618290, www.kicma.ac.in.
കാലിക്കറ്റ് പ്രസ്ക്ലബ്
ജേണലിസം പി.ജി ഡിപ്ലോമ
കാലിക്കറ്റ് പ്രസ്ക്ലബിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം നടത്തുന്ന ഗവ. അംഗീകൃത ജേണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിരുദം. അവസാനവർഷ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേ
ക്ഷിക്കാം. തിയറി ക്ലാസുകൾക്കൊപ്പം പ്രായോഗിക പരിശീലനവും പ്രസ്ക്ലബിലെ മാദ്ധ്യമസംബ ന്ധമായ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. സാമ്പത്തിക പിന്നാക്കാവസ്ഥയും പഠനമികവും പരിഗണിച്ച് നിശ്ചിത എണ്ണം സ്കോളർഷിപ്പുണ്ട്. അപേ
ക്ഷാഫീസ് 300 രൂപ. www.icjcalicut.comൽ നൽകിയ ലിങ്ക് മുഖേന ജൂൺ 10നകം അപേക്ഷിക്കണം. അപേക്ഷാ ഫീസ് ബാങ്ക് അക്കൗണ്ട് ട്രാൻസ്ഫർ (NEFT) ആയോ ഇ-പേമെന്റ് ആപ്പുകൾ വഴിയോ അടയ്ക്കാം. ഫോൺ: 9074739395, 0495 -2727869, 2721860.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |