
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ കമ്പൈൻഡ് ഒന്ന്, രണ്ട് സെമസ്റ്റർ ബിടെക് (2018 സ്കീം –സപ്ലിമെന്ററി/മേഴ്സിചാൻസ്) മേയ് പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ ബിഎ സി.ബി.സി.എസ്. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 21 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ-5 സെക്ഷനിൽ ഹാജരാകണം,
അഞ്ചാം സെമസ്റ്റർ ബികോം സി.ബി.സി.എസ്. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 21 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.
എം.ജി സർവകലാശാലതീയതി നീട്ടി
എം.ബി.എ അഡ്മിഷന് അപേക്ഷ സമർപ്പിക്കാനുള്ള തീയതി 30 വരെ നീട്ടി.
പരീക്ഷാ തീയതി
ഒന്നുമുതൽ ഏഴുവരെ സെമസ്റ്ററുകൾ ബി.എച്ച്.എം (പഴയ സ്കീം2017 മുതൽ 2019 വരെ അഡ്മിഷനുകൾ മേഴ്സി ചാൻസ്) ജൂൺ 3 മുതൽ നടക്കും.
രണ്ടാം സെമസ്റ്റർ (സി.ബി.സി.എസ്) ബി.എ, ബി.കോം (2024 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2024 അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ് പ്രൈവറ്റ് രജിസ്ട്രേഷൻ) ഏപ്രിൽ 2026 പരീക്ഷകൾ ജൂൺ 3 മുതൽ നടക്കും.
കണ്ണൂർ സർവകലാശാല പരീക്ഷാഫലം
എട്ടാം സെമസ്റ്റർ എം.കോം (ഫൈവ് ഇയർ ഇന്റഗ്രേറ്റഡ്) ഡിഗ്രി (സി.ബി.സി.എസ്.എസ് റഗുലർ 2022 അഡ്മിഷൻ, ലാറ്ററൽ എൻട്രി 2025 അഡ്മിഷൻ) പരീക്ഷാഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന / സൂക്ഷ്മപരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്ക് 23 വൈകിട്ട് 5വരെ അപേക്ഷിക്കാം.
ഹാൾ ടിക്കറ്റ്
അഫിലിയേറ്റഡ് കോളേജുകളിൽ 18ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.എസ്സി, എം.എ, എം.ടി.ടി.എം, എം.കോം., എം.എസ്.ഡബ്ള്യു. (റഗുലർ/ സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് 2022 അഡ്മിഷൻ മുതൽ) ഏപ്രിൽ 2026 പരീക്ഷകളുടെ ഹാൾ ടിക്കറ്റുകളും നോമിനൽ റോളുകളും വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഹാൾ ടിക്കറ്റുകൾ ലഭിക്കാത്ത വിദ്യാർത്ഥികൾ സർവകലാശാലയുമായി ബന്ധപ്പെടണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |