SignIn
Kerala Kaumudi Online
Thursday, 14 May 2026 2.55 AM IST

മാതൃഭാഷയിൽ വിദ്യാഭ്യാസം മൗലികാവകാശം

Increase Font Size Decrease Font Size Print Page
Add as a preferred source on Google
p

ന്യൂഡൽഹി: മാതൃഭാഷയിൽ വിദ്യാഭ്യാസം മൗലികാവകാശമെന്ന് സുപ്രീംകോടതി. സ്വന്തം ഭാഷയിൽ പ്രൈമറി വിദ്യാഭ്യാസം ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. ഭരണഘടനയിലെ 19(1 എ)യിൽ പറയുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിൽ ഉൾപ്പെട്ടതാണെന്നും ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

രാജസ്ഥാനി ഭാഷ മുഴുവൻ സ്‌കൂളുകളിലും പഠിപ്പിക്കാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകണമെന്ന ഹർജികളാണ് പരിഗണിച്ചത്. നിർബന്ധമായും പഠിപ്പിക്കാൻ കോടതി ഉത്തരവിട്ടു. ആവിഷ്‌ക്കാര സ്വാതന്ത്ര്യം ആശയവിനിമയത്തിന് മാത്രമല്ല, വിവരങ്ങൾ മനസിലാക്കാനും പഠിക്കാനും കൂടിയാണ്. മാതൃഭാഷയിലോ ഇഷ്‌ടഭാഷയിലോ ഉള്ള പഠനം ആശയപരമായ വ്യക്തതയും ആഴത്തിലുള്ള വിജ്ഞാനവും ഉറപ്പാക്കുമെന്നും ചൂണ്ടിക്കാട്ടി.

Add as a preferred source on Google
TAGS: MOTHER TONGUE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA