
സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളി ലേക്ക് 2026-27 അക്കാഡമിക് വർഷത്തെ ബാച്ലർ ഒഫ് ഡിസൈൻ (ബി.ഡെസ്) കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് (KS-DAT)അപേക്ഷിക്കാം.
എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി നടത്തുന്ന കേരള സ്റ്റേറ്റ് ഡിസൈൻ ആൻഡ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് സ്കോർ റാങ്ക്ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ എ.ഐ.സി. ടി.ഇ അംഗീകാരമുള്ള സ്ഥാപനങ്ങളിലാണ് പ്രവേശനം.
എട്ട് സെമസ്റ്ററിലായി നാലുവർഷമാണ് പ്രോഗ്രാം. യോഗ്യത: 45 ശതമാനം മാർക്കോടെ കേരള ഹയർ സെക്കൻഡറി ബോർഡിന്റെ പ്ലസ്‌ടു പരീക്ഷ/തത്തുല്യ വിജയം. സംവരണവിഭാഗക്കാർക്ക് 40 ശതമാനം മതി.
ഒബ്ജക്ടിവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലുള്ള പരീക്ഷയാണ് കേരള സ്റ്റേറ്റ് ഡിസൈൻ ആൻഡ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (KS-DAT).
വിഷയങ്ങൾ: സോഷ്യൽ ആൻഡ് ബേസിക് സയൻസസ് (പത്താം ക്ലാസ്)-സോഷ്യൽ സയൻസ്, വേൾഡ് ഹിസ്റ്ററി, ഇക്കണോമിക്സ‌്, വേൾഡ് ജ്യോഗ്രഫി, വേൾഡ് പൊളിറ്റിക്സ്), ബേസിക് സയൻസ് (ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി) എന്നിവയിൽ പത്ത് ചോദ്യങ്ങളുണ്ടാകും
നെഗറ്റീവ് മാർക്കില്ല. ഒരുമണിക്കൂർ 40 മിനിറ്റാണ് പരീക്ഷാദൈർഘ്യം. പരീക്ഷാ തീയതിയും കേന്ദ്രവും പിന്നീട് അറിയിക്കും. വിശദ സിലബസ് സൈറ്റിലുണ്ട്.
സർക്കാർ-മാനേജ്മെന്റ്
സീറ്റുകൾ
കോളേജുകളിൽ സർക്കാർ സീറ്റും മാനേജ്‌മെന്റ് സീറ്റുമുണ്ട്. സർക്കാർ സീറ്റിലേക്ക് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ യോഗ്യത നേടണം. കേന്ദ്രീകൃത അലോട്ട്മെന്റായിരിക്കും.
മാനേജ്മെന്റ് സീറ്റിലെ പ്രവേശനം അതത് സ്ഥാപനങ്ങൾ നടത്തും. KS-DAT സ്കോർ അല്ലെങ്കിൽ ദേശീയതലത്തിലുള്ള ഏതെങ്കിലും സ്കോർ വേണം (NATA, UCEED, NID-DAT, NIFT). വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
അപേക്ഷാഫീസ്: 1300 രൂപ (ജനറൽ), 650 രൂപ (പട്ടികജാതി/ പട്ടികവർഗം). എൽ.ബി.എസ്. സെന്ററിന്റെ വെബ്‌സൈറ്റ് വഴി ഓൺലൈനായി ജൂൺ 4 വരെ അപേക്ഷാഫീസ് അടയ്ക്കാം. ഓൺലൈനായി അപേക്ഷിക്കാം. അവസാനതീയതി: ജൂൺ 5.
അപേക്ഷയുടെ പരിശോധനയ്ക്കുശേഷമുള്ള വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. പരാതി നിശ്ചിതസമയത്തിനകം അറിയിക്കണം. റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെടുന്നവർക്ക് കോളേജ് ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാൻ അവസരം ലഭിക്കും. വിവരങ്ങൾക്ക്: lbscentre. kerala.gov.in.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |