SignIn
Kerala Kaumudi Online
Saturday, 16 May 2026 12.43 AM IST

അഭിവാദ്യങ്ങൾ സി.എമ്മേ .... കുട്ടി ആരാധകരെ ആശ്ലേഷിച്ച് സതീശൻ

vd-satheeshan-

തിരുവനന്തപുരം: നിലയ്‌ക്കാത്ത ഫോൺ കോളുകൾക്ക് കന്റോൺമെന്റ് ഹൗസിനകത്തെ വരാന്തയിൽ നിന്ന് മറുപടി നൽകുന്നതിനിടെ തനിക്ക് അഭിവാദ്യം വിളിക്കുന്ന ഒരു കൊച്ചുകുട്ടിയുടെ ശബ്ദം വി.ഡി.സതീശൻ കേട്ടു. ഗ്രില്ലിനിടയിലൂടെ പുറത്തേക്ക് നോക്കുമ്പോൾ രണ്ടു കുട്ടികൾ അദ്ദേഹത്തെ നോക്കി കൈവീശിക്കാണിക്കുന്നു. ഉടനെ അദ്ദേഹം പുറത്തേക്ക് ഓടിയെത്തി.'അഭിവാദ്യങ്ങൾ സി.എമ്മേ' എന്ന് ഇരുവരും ഒരേ ശബ്ദത്തിൽ പറഞ്ഞപ്പോൾ വി.ഡി.സതീശൻ കുട്ടികൾക്ക് ഹസ്തദാനം നൽകി.

തിരക്കിനിടയിലും ഇരുവരെയും ചേർത്തുനിറുത്തി ഫോട്ടോ എടുത്ത ശേഷമായിരുന്നു സതീശന്റെ മടക്കം.വലിയതുറ സ്വദേശികളായ നിവേദ്യയും നിവേദുമാണ് മുഖ്യമന്ത്രിക്ക് ആശംസ പറയാനെത്തിയത്.യൂത്ത് കോൺഗ്രസ് നേമം അസംബ്ലി ജനറൽ സെക്രട്ടറി ഹൈദ്രാലിയുടെ മക്കളാണിവർ. ഓട്ടോറിക്ഷാ ഡ്രൈവറായ ഹൈദ്രാലി 2023ൽ സ്വന്തമായി ഓട്ടോറിക്ഷ വാങ്ങിയപ്പോൾ ആദ്യ സവാരി നടത്തി ഉദ്ഘാടനം ചെയ്തത് പ്രതിപക്ഷ നേതാവായ സതീശനായിരുന്നു.

വി.ഡി.സതീശൻ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകണമെന്നാണ് തങ്ങളുടെ പ്രാർത്ഥനയെന്ന് അന്ന് നിവേദ്യയും നിവേദും അദ്ദേഹത്തോട് പറഞ്ഞിരുന്നു.പ്രാർത്ഥന സഫലമായതിന്റെ സന്തോഷത്തിലാണ് കുട്ടികൾ സി.എമ്മിനെ കാണാനെത്തിയത്.നിവേദ്യ, മുട്ടത്തറ പൊന്നറ ശ്രീധർ മെമ്മോറിയൽ മോഡൽ യു.പി സ്‌കൂളിലെ ഏഴാം ക്ളാസ് വിദ്യാർത്ഥിയും നിവേദ് അഞ്ചാം ക്ളാസ് വിദ്യാർത്ഥിയുമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL