
പൂച്ചാക്കൽ: പട്ടികജാതി വികസന ഫണ്ടിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി നടപ്പിലാക്കിയ പഠനോപകരണ വിതരണ പദ്ധതി പെരുമ്പളം ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ചു. ലാപ്‌ടോപ്പ്, മേശ, കസേര എന്നിവയാണ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ആർ. ഗിരീഷ് ലാപ്‌ടോപ്പ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് വി. പി. ഷേർലി ഫർണിച്ചർ വിതരണം നിർവഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൺ ഷംനാസ് കരീം അധ്യക്ഷത വഹിച്ചു. അംഗങ്ങളായ ജയകുമാർ കാളിപ്പറമ്പ്, കെ. അഭിലാഷ്, അഞ്ജു ഓമനക്കുട്ടൻ, രജനി സുഭാഷ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ. പി. മധു, എസ്.സി. പ്രമോട്ടർ ആദിത്യ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
