SignIn
Kerala Kaumudi Online
Friday, 15 May 2026 10.03 PM IST

കോടിപ്പണം കൈമാറി

charity

കോന്നി : വീട്ടമ്മയുടെ മരണാനന്തര ചടങ്ങുകൾക്കുള്ള കോടിപ്പണം സ്‌നേഹാലയത്തിലെ അന്തേവാസികൾക്കായി സംഭാവന നൽകി കുടുംബം മാതൃകയായി. അട്ടച്ചാക്കൽ കിഴക്കുപുറം ചരിവു പറമ്പിൽ സി.എസ്.ചന്ദ്രൻ നായരുടെ ഭാര്യ സുമംഗലാമ്മയുടെ മരണാനന്തര ചടങ്ങിലെ കോടിപ്പണമാണ് കോന്നി ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റിയുടെ സ്നേഹാലയത്തിലെ അന്തേവാസികളുടെ ക്ഷേമത്തിനായി കൈമാറിയത്. സംസ്കാര ചടങ്ങിൽ പങ്കെടുത്ത സൊസൈറ്റി പ്രസിഡന്റ് ശ്യാംലാലിന് കെ.എസ്.കെ.ടി.യു ഏരിയാ കമ്മിറ്റിയംഗം സി.എസ്.ചന്ദ്രൻപിള്ള കോടിപ്പണം കൈമാറുകയാകയിരുന്നു. സൊസൈറ്റി സെക്രട്ടറി വി.ശ്രീകുമാർ, ഭാരവാഹികളായ ടി.രാജേഷ് കുമാർ, സോമനാഥൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL