
റാന്നി : ക്ലീൻ പഴവങ്ങാടി സേഫ് പഴവങ്ങാടി ക്യാമ്പയിന്റെ ഭാഗമായി മഴക്കാലപൂർവ ശുചീകരണം മെഗാ ക്ലീനിംഗ് ക്യാമ്പയിൻ തുടങ്ങി. പഞ്ചായത്ത് അംഗങ്ങൾ, ജീവനക്കാർ, കുടുംബശ്രീ, തൊഴിലുറപ്പ്, ഹരിതകർമ്മ സേന, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. പഞ്ചായത്ത്‌തല മെഗാ ശുചീകരണ ക്യാമ്പയിൻ ജില്ലാ പഞ്ചായത്ത് അംഗം ആരോൺ ബിജിലി പനവേലിൽ ഉദ്ഘാടനം ചെയ്യും. പൊതുഇടങ്ങൾ കൂടാതെ എല്ലാ വീടുകളുടെയും പരിസരങ്ങൾ ശുചീകരിക്കാൻ എല്ലാവരും തയാറാവണമെന്ന് പ്രസിഡന്റ് പ്രമോദ് മന്ദമരുതി ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
