
ഹരിപ്പാട്: റോട്ടറി ക്ലബ് ഹരിപ്പാട് ഗ്രേറ്റർ, വ്യാപാരി വ്യവസായി ഏകോപന സമിതി ഹരിപ്പാട് യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഹരിപ്പാട് അർബൻ ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററിന്റെ മെഡിക്കൽ ക്യാമ്പ് 16ന് വൈകിട്ട് 3 മുതൽ 5 വരെ ഹരിപ്പാട് എം എൽ എ ഓഫീസിനു സമീപം വിശ്വകർമസർവീസ് സൊസൈറ്റി ഹാളിൽ നടക്കും. മുനിസിപ്പൽ ചെയർമാൻ പേഴ്സൺ വൃന്ദ എസ് കുമാർ ഉദ്ഘാടനം ചെയ്യും. വിവിധ രക്തപരിശോധന, ഗർഭശയക്യാൻസർ, സ്തന ക്യാൻസർ, വായിലെ ക്യാൻസർ, എന്നിവയുടെ സ്ക്രീനിംഗ് , എച്ച്.ഐ.വി, എച്ച്.സി.വി എന്നീ ടെസ്റ്റുകളും നടത്തും. ഡോ.ആവണി സംഗീതയുടെ നേതൃത്വത്തിൽ ദന്ത പരിശോധനയും നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
