ഫറോക്ക്: ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ഫറോക്ക് നഗരസഭാ തല ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സി.ചന്ദ്രിക നിർവഹിച്ചു. കരുവൻ തിരുത്തി വാർഡിൽ നടന്ന പരിപാടിയിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത അദ്ധ്യക്ഷത വഹിച്ചു. കൊതുക് നിർമാർജന പ്രവർത്തനങ്ങളും ബോധവത്ക്കരണവും ഊർജിതമായി നടത്തിവരികയാണെന്ന് നഗരസഭാ അദ്ധ്യക്ഷ അറിയിച്ചു. പി.കെ.അബ്ദുൽസലാം, വി.അനൂപ്, എസ്. ജിനേഷ് ബാബു, എം.എ ജയേഷ്, സച്ചു രാജപ്പൻ, ആയിഷ എന്നിവർ പ്രസംഗിച്ചു. ആരോഗ്യ പ്രവർത്തകർ ആശ, കുടുംബശ്രീ, അങ്കണവാടി പ്രവർത്തകർ ഉൾപ്പെടെ അഞ്ച് സ്ക്വാഡുകൾ കൊതുക് നിർമ്മാർജന പ്രവർത്തനങ്ങൾ തുടങ്ങിയവ നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |