കൊല്ലം: കൊല്ലം ഫാസിന്റെ ആഭിമുഖ്യത്തിൽ 23ന് വൈകിട്ട് 5 മുതൽ കൊല്ലം ഫൈൻ ആർട്ട്സ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ കരോക്കെ സംഗീത പരിപാടി 'ഫാസ് സംഗീതനിറവ്' സംഘടിപ്പിക്കും. 24ന് വൈകിട്ട് 6.30ന് കല ഫാസ് സംയുക്ത പ്രതിമാസ പരിപാടി. തിരുവനന്തപുരം ചൈത്രം എന്റർടെയ്നേഴ്സ് അവതരിപ്പിക്കുന്ന മെഗാ കോമഡിഷോ 'വർണ്ണചിരിമേളം' സോപാനം കലാകേന്ദ്രത്തിൽ നടക്കും. ഫാസിന്റെ 54-ാം വാർഷിക പൊതുയോഗം 31ന് വൈകിട്ട് 5ന് കൊല്ലം ഫൈൻ ആർട്ട്സ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടക്കും. പ്രമേയങ്ങൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്ന ഫാസ് അംഗങ്ങൾ 20 ന് മുൻപ് സെക്രട്ടറിയെ അറിയിക്കണം. കലാപരിപാടികൾക്കുള്ള പ്രവേശനം സൗജന്യമാണെന്ന് ഫാസ് സെക്രട്ടറി പ്രദീപ് ആശ്രാമം അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
