SignIn
Kerala Kaumudi Online
Sunday, 17 May 2026 5.08 AM IST

ഇന്ത്യൻ വംശജരുടേയും ലോകകപ്പ്

fifa-world-cup

ഇന്ത്യൻ വംശജരായ താരങ്ങളുമായി ന്യൂസിലാൻഡും ഖത്തറും ഫിഫ ലോകകപ്പിന്

ഇന്ത്യയ്ക്ക് കളിക്കാനാകില്ലെങ്കിലും അമേരിക്കയിലും മെക്സിക്കോയിലും കാനഡയിലുമായി നടക്കുന്ന ഫിഫ ലോകകപ്പിൽ ഇന്ത്യൻ വംശജരുണ്ടാകും. ഇതിനകം 26 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ച ന്യൂസിലാൻഡും 34അംഗ ടീമിനെ പ്രഖ്യാപിച്ച ഖത്തറും ഇന്ത്യൻ വംശജരായ താരങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു മലയാളിയടക്കം രണ്ടുപേരാണ് ഖത്തറിന്റെ സംഘത്തിലുള്ളത്.

കിവീസിന്റെ സർപ്രീത് സിംഗ്

16 വർഷത്തിന് ശേഷം ലോകകപ്പിന് യോഗ്യത നേടിയ ന്യൂസിലാൻഡ് ഫുട്ബാൾ ടീമിലെ ഇന്ത്യൻ വംശജനാണ് അറ്റാക്കിംഗ് മിഡ്ഫീൽഡറായ സർപ്രീത് സിംഗ്. ഓക്‌ലാൻഡിലാണ് ജനനമെങ്കിലും സർപ്രീതിന്റെമാതാപിതാക്കൾ ഇന്ത്യക്കാരാണ്. ഇന്ത്യൻ ഫുട്ബാൾ ടീമിൽ കളിക്കാനും യോഗ്യനാണെങ്കിലും ന്യൂസിലാൻഡിനായി കളിക്കാനാണ് സർപ്രീത് തീരുമാനിച്ചത്. 2018ലാണ് സർപ്രീത് ന്യൂസിലാൻഡ് കുപ്പായത്തിൽ അരങ്ങേറിയത്. ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്കിനായി 2018 സീസണിൽ കളിച്ചിട്ടുണ്ട്. പോർച്ചുഗൽ , ജർമ്മനി,സൈബീരിയ തുടങ്ങിയ ഇടങ്ങളിലെ ക്ളബുകൾക്കായി കളിച്ചിട്ടുള്ള സർപ്രീത് ഇപ്പോൾ വെല്ലിംഗ്ടണിലെ നിക്സ് ക്ളബിന്റെ താരമാണ്.

26 മത്സരങ്ങൾ ന്യൂസിലാൻഡിനായി കളിച്ച സർപ്രീത് മൂന്നു ഗോളുകൾ നേടുകയും ഏഴെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. 2018ൽ മുംബയ്‌യിൽ നടന്ന ഇന്റർ കോണ്ടിനെന്റൽ കപ്പിൽ കെനിയയ്ക്ക് എതിരെയായിരുന്നു ആദ്യ ഗോൾ. 2025ൽ ഫിഫ ലോകകപ്പ് യോഗ്യതാറൗണ്ട് മത്സരത്തിൽ ഫിജിക്ക് എതിരെയാണ് അവസാനമായി ഗോൾ നേടിയത്.

ഖത്തറിനായി തഹ്സിനും

നിയാൽ മേസണും

കണ്ണൂരുകാരായ മാതാപിതാക്കളുടെ 18കാരനായ മകൻ തഹ്സിൻ അഹമ്മദിനെക്കൂടാതെ ഒരു ഇന്ത്യൻ വംശജൻ കൂടി ഖത്തർ ടീമിലുണ്ട്.ഇംഗ്ളണ്ടിലെ ബ്രൈറ്റണിൽ ജനിച്ച നിയാൽ മേസൺ. നിയാലിന്റെ അമ്മ ഇന്ത്യക്കാരിയാണ്. റയൽ മാഡ്രിഡ്, സതാംപ്ടൺ,ആസ്റ്റൺ വില്ല തുടങ്ങിയ ക്ളബുകളുടെ യൂത്ത് അക്കാഡമികളിൽ പരിശീലനം നേടിയ താരമാണ് നിയാൽ. ‌ ഈ വർഷം മാർച്ചിലാണ് ഖത്തർ ദേശീയ ടീമിലേക്ക് നിയാലിന് വിളി വരുന്നത്. ഇതുവരെ കളത്തിലിറങ്ങാൻ അവസരം ലഭിച്ചിട്ടില്ല. ലോകകപ്പിനുള്ള 26 അംഗ ടീം പ്രഖ്യാപിക്കുമ്പോൾ കോച്ച് ലെപ്തേഗുയി അവസരം നൽകുമോ എന്നാണ് അറിയേണ്ടത്.

ത​ല​ശ്ശേ​രി​ ​സ്വ​ദേ​ശി​യും​ ​കാ​ലി​ക്ക​റ്റ് ​യൂ​ണി​വേ​ഴ്സി​റ്റി​ ​മു​ൻ​ ​താ​ര​വു​മാ​യ​ ​ജം​ഷീ​ദി​ന്റെ​യും​ ​ഷൈ​മ​യു​ടെ​യും​ ​ര​ണ്ടാ​മ​ത്തെ​ ​മ​ക​നാ​ണ് ​ത​ഹ്സി​ൻ.​ ​ഖ​ത്ത​റി​ൽ​ ​ചീ​ഫ് ​അ​ക്കൗ​ണ്ട​ന്റാ​ണ് ​ജം​ഷീ​ദ്.​ ​ത​ഹ്‌​സി​ൻ​ ​ജ​നി​ച്ച​തും​ ​വ​ള​ർ​ന്ന​തു​മെ​ല്ലാം​ ​ഖ​ത്ത​റി​ലാ​ണ്.​ ​ചെ​റു​പ്രാ​യ​ത്തി​ൽ​ ​ത​ന്നെ​ ​ഖ​ത്ത​ർ​ ​യൂ​ത്ത് ​ടീ​മു​ക​ളി​ൽ​ ​ഇ​ടം​ ​ല​ഭി​ച്ചു.​ 17​–ാം​ ​വ​യ​സി​ൽ​ ​ഖ​ത്ത​ർ​ ​സ്റ്റാ​ർ​സ് ​ലീ​ഗ് ​ക്ല​ബ്ബാ​യ​ ​അ​ൽ​ ​ദു​ഹൈ​ലി​ലെ​ത്തി.​ ​സ്റ്റാ​ർ​സ് ​ലീ​ഗി​ൽ​ ​ക​ളി​ച്ച​ ​ആ​ദ്യ​ ​ഇ​ന്ത്യ​ക്കാ​ര​നാ​ണ് ​ത​ഹ്‌​സി​ൻ.​ ​ഖ​ത്ത​ർ​ ​ദേ​ശീ​യ​ ​ടീ​മി​നാ​യി​ ​അ​ണ്ട​ർ​ 16,​ ​അ​ണ്ട​ർ​ 17,​ ​അ​ണ്ട​ർ​ 19​ ​വി​ഭാ​ഗ​ങ്ങ​ളി​ലും​ ​ക​ളി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ജൂ​ണി​ൽ​ ​ലോ​ക​ക​പ്പ് ​യോ​ഗ്യ​താ​റൗ​ണ്ട് ​മ​ത്സ​ര​ത്തി​ൽ​ ​അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രാ​യ​ ​മ​ത്സ​ര​ത്തി​ലാ​ണ് ​ഖ​ത്ത​റി​ന്റെ​ ​സീ​നി​യ​ർ​ ​കു​പ്പാ​യ​ത്തി​ൽ​ ​അ​ര​ങ്ങേ​റി​യ​ത്.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, FIFA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360