കൊല്ലം: കേരളത്തിലെ എല്ലാ സമുദായങ്ങളേയും സ്റ്റേഹത്തോടും ബഹുമാനത്തോടെയും മാത്രം കാണുന്ന ശ്രീനാരായണ പ്രസ്ഥാനത്തേയും എസ്.എൻ.ഡി.പി.യോഗത്തിനും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും ബോധപൂർവം അധിക്ഷേപിക്കുന്നത് വേദനാജനകമാണെന്ന് യോഗം കൊല്ലം യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ പറഞ്ഞു. സാമൂഹ്യ നീതിയും എല്ലാവർക്കും തുല്യതയും നടപ്പായി കാണാൻ ആഗ്രഹിക്കുന്നതിന് വിരുദ്ധമായി ചില സംഘടിത ശക്തികൾ വർഗ്ഗീയ വിഷം ചീറ്റുകയാണ്. വെള്ളാപ്പള്ളിയെ എന്തും പറയാമെന്ന ഇവരുടെ അഹങ്കാരം വിലപോകില്ല. എന്ത് വില കൊടുത്തും സമുദായം ഇതിനെ നേരിടുമെന്നും എൻ. രാജേന്ദ്രൻ പറഞ്ഞു. യോഗം ജനറൽ സെക്രട്ടറി വെളളാപ്പള്ളി നടേശന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള ജാഥ കൊല്ലം ചിന്നക്കടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗം കൗൺസിലർ പി. സുന്ദരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ ബി.പ്രതാപൻ, എ.ഡി. രമേഷ്, എം. സജീവ്, ഇരവിപുരം സജീവൻ, കൊല്ലം യൂണിയൻ വനിത സംഘം പ്രസിഡന്റ് ഡോ. എസ്. സുലേഖ, സെക്രട്ടറി ഷീല നളിനാക്ഷൻ, ജെ. വിമല കുമാരി, ഡോ. മേഴ്സി ബാലചന്ദ്രൻ, ബിന്ദു ശ്രീകുമാർ, രതീദേവി, . ആർ.ഡി.സി മുൻ ചെയർമാൻ മഹിമ അശോകൻ, ആർ.ഡി.സി ചെയർമാൻ അനൂപ് മോഹൻ ശങ്കർ, അംഗങ്ങളായ ബൈജു ലാൽ, സുനിൽ പറയറ, യോഗനാദം കോ ഓർഡിനേറ്റർ പി.വി. റെജിമോൻ, എംപ്ലോയീസ് ഫോറം സംസ്ഥാന പ്രസിഡന്റ് എസ്. അജുലാൽ, ശ്രീനാരായണ എംപ്ലോയീസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ.എസ്. വിഷ്ണു, എംപ്ലോയീസ് ഫോറം കൊല്ലം യൂണിയൻ പ്രസിഡന്റ് ഗിരീഷ് കുമാർ, ശ്രീ നാരായണ പെൻഷണേഴ്സ് കൗൺസിൽ കൊല്ലം യൂണിയൻ പ്രസിഡന്റ് ശിവപ്രസാദ്, സെക്രട്ടറി അനിൽകുമാർ, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗങ്ങൾ, വിവിധ ശാഖ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ശാഖാ ഭാരവാഹികൾ, യൂത്ത് മൂവ്മെന്റ് ഭാരവാഹികൾ, വിവിധ സ്ഥാപനങ്ങളിലെ ശ്രീനാരായണീയർ തുടങ്ങിയവർ പങ്കെടുത്തു. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ ഓഫീസിൽ നിന്നാരംഭിച്ച ജാഥ ചിന്നക്കടയിൽ സമാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |