കൊല്ലം: ഇന്ധന വില വർദ്ധനവിനെതിരെ കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം എഴുകോൺ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനം എഴുകോൺ രാജീവ് ജി ഭവനിൽ നിന്നാരംഭിച്ച് റെയിൽവേ സ്റ്റേഷൻ നഗർ ചുറ്റി എഴുകോൺ ടൗണിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സവിൻ സത്യൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. ജയപ്രകാശ് നാരായണൻ അദ്ധ്യക്ഷനായി.
സി.ആർ.അനിൽകുമാർ, പി.എസ്. അദ്വാനി, എസ്.എച്ച്. കനകദാസ്, സാബു രവീന്ദ്രൻ, ബാബു മണിയനാം കുന്നിൽ എന്നിവർ സംസാരിച്ചു രാജു ലാൽ, എസ്. മുരളീധരൻ, ബോസ് മാറനാട്, രാജീവ് വിനായക, സുനിൽകുമാർ, അമീന രാജു, ജയലക്ഷ്മി, മണിക്കുട്ടൻ,ബൈജു മാവിള, ജോജി, പ്രസാദ് കരുവേലിൽ, പ്രമോദ് ചെരുവിള,രാജു, കുമാർ, എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |