ന്യൂഡൽഹി: ജമ്മു കാശ്മീർ വിഷയത്തിൽ ചൈന ഇടപെടേണ്ടെ കാര്യമില്ലെന്ന് ഇന്ത്യ. ജമ്മു കാശ്മീർ വിഷയം ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്നും അതിൽ ചൈന ഇടപെടേണ്ട കാര്യമില്ലെന്നും വിദേശ കാര്യമന്ത്രാലയംപ്രസ്താവനയിൽ അറിയിച്ചു.
ജമ്മു കശ്മീരും ലഡാക്കും വ്യത്യസ്ത കേന്ദ്രഭരണ പ്രദേശങ്ങളാക്കിയ ഇന്ത്യയുടെ നടപടി നിയമവിരുദ്ധവും നിരർത്ഥകവുമാണെന്ന ചൈനയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.
ചൈനയടക്കം ഒരു രാജ്യവും ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ അഭിപ്രായം പറയുന്നതിനോട് ഇന്ത്യയ്ക്ക് താല്‍പര്യമില്ല. ജമ്മു കശ്മീരിലെയും ലഡാക്കിലെയും ഒട്ടേറെ പ്രദേശങ്ങളിൽ ചൈനയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. പാക്ക് അധിനിവേശ കശ്മീരിലെ ഇന്ത്യൻ പ്രദേശങ്ങൾ പലതും അനധികൃതമായി ചൈന സ്വന്തമാക്കിയിട്ടുണ്ട്. 1963ലെ ചൈന–പാക്കിസ്ഥാൻ അതിർത്തി കരാറിലൂടെയാണ് ഈ നീക്കമെന്നും മന്ത്രാലയം വക്താവ് രവീഷ് കുമാർ തിരിച്ചടിച്ചു.
കേന്ദ്രഭരണ പ്രദേശങ്ങൾരൂപവത്കരിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തികളുമായി ബന്ധപ്പെട്ട് കൂടുതൽ അവകാശവാദങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ നേരത്തെ ചൈനയോട് വ്യക്തമാക്കിയിരുന്നു. ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |