പരീക്ഷയ്‌ക്കെത്തിയ ഇരുപത്തിനാലുകാരിയെ ഹോട്ടൽ മുറിയിൽ വച്ച് ബന്ധു പീഡിപ്പിച്ചതായി പരാതി. ഹരിയാനയിലെ ഗുരുഗ്രാമിൽ രണ്ട് മാസങ്ങൾക്ക് മുമ്പ് നടന്ന സംഭവം പുറത്തറിയുന്നത് ഇപ്പോഴാണ്. ഹരിയാനയിലെ മഹേന്ദ്രഘർ സ്വദേശിനിയായ യുവതിയാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. സെപ്‌തംബർ 22നായിരുന്നു പീഡനം നടന്നതെന്നാണ് പരാതിയിൽ പെൺകുട്ടി പറയുന്നത്.
യുവതിയുടെ അകന്ന ബന്ധത്തിലുള്ളയാളാണ് പ്രതി. പരീക്ഷയ്‌ക്കെത്തിയ പെൺകുട്ടിയെ അടുപ്പം നടിച്ച് ഇയാൾ ഹോട്ടലിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്തു പറഞ്ഞാൽ അനുഭവിക്കേണ്ടി വരുമെന്നാണ് ഇയാൾ ഭീഷണിപ്പെടുത്തിയത്. തുടർന്ന് പരീക്ഷയ്‌ക്ക് ശേഷം നാട്ടിലെത്തിയ പെൺകുട്ടി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഗുരുഗ്രാം പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |