ശിവഗിരി: 87-ാമത് ശിവഗിരി തീർത്ഥാടനത്തിന് മുന്നോടിയായി ശിവഗിരിയിൽ സംഘടിപ്പിച്ച ചെസ് ടൂർണമെന്റ് തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ ഉദ്ഘാടനം ചെയ്‌തു. ജനറൽ കൺവീനർ അജി എസ്.ആർ.എം അദ്ധ്യക്ഷത വഹിച്ചു. സ്‌പോർട്സ് കമ്മിറ്രി ചെയർമാൻ വി. അനിൽകുമാർ, കൺവീനർ രാജേന്ദ്രൻ ആചാരി, സ്വാമി അവ്യയാനന്ദ തുടങ്ങിയവർ സംസാരിച്ചു. 14 ജില്ലകളിൽ നിന്നുള്ള ദേശീയ അന്തർദേശീയ താരങ്ങൾ ഉൾപ്പെടെയുള്ള മത്സരാർത്ഥികൾ ടൂർണമെന്റിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |