ബാഗ്ദാദ് : ഇറാഖിലെ അമേരിക്കൻ സൈനികത്താവളത്തിൽ വീണ്ടും ഇറാന്റെ ആക്രമണം. അൽ ബലാദ് സൈനികത്താവളത്തിൽ നാല് റോക്കറ്റുകൾ പതിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. നാല് ഇറാക്ക് വ്യോമസേന ഉദ്യോഗസ്ഥർക്ക് ആക്രമണത്തിൽ പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
നേരത്തെ ഉക്രെയിൻ വിമാനം അബദ്ധത്തിൽ മിസൈലാക്രമണത്തിൽ തകർന്നതാണെന്ന വെളിപ്പെടുത്തലിനെതുടർന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തൊല്ല ഖമയെനി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ പ്രതിഷേധം നടത്തിയിരുന്നു. ഇവർക്ക് പിന്തുണയുമായി അമേരിക്കയും ഇസ്രായേലും രംഗത്തെത്തിിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കൻ സൈനികത്താവളത്തിന് നേരെയുള്ള ഇറാന്റെ ആക്രമണം,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |