ബംഗളൂരു: നഗര പരിധിയിലെ പൊതുനിരത്തുകളിലും ചുവരുകളോട് ചേർന്നും മുത്രമൊഴിച്ചാൽ ഇനി പിടി വീഴും. ബംഗളുരുവിനെ ശുചിത്വ നഗരമാക്കുന്ന നഗരസഭയുടെ പുതിയ പദ്ധതിയുടെ ഭാഗമായാണ് ഇതിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇതിനായ് നഗരത്തിന്റെ വിവിധയിടങ്ങളിൽ അഞ്ച് വലിയ കണ്ണാടികൾ ഇതിനൊടകം നഗരസഭ സ്ഥാപിച്ചു കഴിഞ്ഞു.
ഇനിമുതൽ വഴിയരികിൽ മൂത്രമൊഴിച്ചാൽ കണ്ണാടി വഴി നാട്ടുകാർ കാണുകയാണ് ഉണ്ടാകുക. ഇത്തരം പ്രവർത്തികൾ നടത്തുന്നവരെ കണ്ടുപിടിക്കാൻ സി.സി.ടി.വി കാമറകളും ഉണ്ടാകും. കെ.ആർ മാർക്കറ്റ്, ഇന്ദിരാനഗർ, കോറമംഗള, ചർച്ച് സ്ട്രീറ്റ് തുടങ്ങി നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിലാണ് ഇപ്പോൾ കണ്ണാടികൾ സ്ഥാപിച്ചിരിക്കുന്നത്. പൊതു നിരത്തിൽ മൂത്രമൊഴിക്കുന്നവരെ നിരുത്സാഹപ്പെടുത്താൻ ലക്ഷ്യമിട്ടാണ് നഗരസഭയുടെ ഈ പുതിയ നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |