ന്യൂഡൽഹി: ജമ്മുകാശ്‌മീരിലെ പുൽവാമയിൽ പാക് ഭീകരർ കൂട്ടക്കൊല ചെയ്‌ത് 40 സി. ആർ. പി. എഫ് ജവാന്മാരുടെ രക്തസാക്ഷിത്വ സമരണയിൽ ഇന്ന് രാജ്യം ഭീകരവിരുദ്ധ പോരാട്ടത്തിനായി പുനരർപ്പണം ചെയ്യും.
ആക്രമണം 2019 ഫെബ്രുവരി 14ന് 3.30 ഓടെ ദേശീയപാത 44ൽ അവന്തിപോറ ടൗണിലെ ലെത്പോറയിൽ
പിന്നിൽ പാക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ്
ആക്രമണത്തിനിരയായത് 78 വാഹനങ്ങളിലായി 2,500ൽ - അധികം ജവാന്മാരുമായി ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പോയ വാഹനവ്യൂഹം
350 കിലോ ഗ്രാം സ്‌ഫോടകവസ്തുക്കൾ നിറച്ച എസ്.യു.വി കാർ ഇടിച്ചുകയറ്റിയത് ജയ്‌ഷെ ഭീകരൻ പുൽവാമ സ്വദേശി ആദിൽ അഹമ്മദ്
ആക്രമണത്തിന്റെ സൂത്രധാരൻ മുദസിർ അഹമ്മദ് ഖാൻ ഉൾപ്പെടെയുള്‌ല നാലു ഭീകരരെ സൈന്യം വധിച്ചു
ബാലാക്കോട്ട് തിരിച്ചടി
ഫെബ്രുവരി 26ന് പുലർച്ചെ ഇന്ത്യൻ വ്യോമസേന നിയന്ത്രണരേഖകടന്ന് പാകിസ്ഥാനിലെ ബാലാക്കോട്ടിലെ ജയ്‌ഷെ മുഹമ്മദ് ഭീകരക്യാമ്പിലേക്ക് ബോംബ് വർഷിച്ച് തിരിച്ചടിച്ചു. ബാലാക്കോട്ടിന് മറുപടിയായി പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണം ചെറുക്കുന്നതിനിടെ ഇന്ത്യൻ വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ 60 മണിക്കൂറോളം പാക് സൈന്യത്തിന്റെ പിടിയിലായി. ഇന്ത്യയുടെ ശക്തമായ സമ്മർദ്ദത്തെ തുടർന്ന് മോചിപ്പിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി നിൽക്കെയുണ്ടായ ഇന്ത്യാ പാക് സംഘർഷം തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചു. തീവ്രദേശീയത ഉയർന്ന തിരഞ്ഞെടുപ്പിൽ രണ്ടാംമോദി സർക്കാർ വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലേറി.
ഭീകരർക്കൊപ്പം കാറിൽ സഞ്ചരിക്കുമ്പോൾ ജമ്മു കാശ്‌മീർ ഡിവൈ.എസ്.പി ദവീന്ദർ സിംഗ് അറസ്റ്റിലായ സാഹചര്യത്തിൽ പുൽവാമ ഭീകരാക്രമണം വീണ്ടും അന്വേഷിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |