ന്യൂഡൽഹി: രണ്ടു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്നെത്തും. ഉച്ചയ്ക്ക്12 ഓടെ അഹമ്മദാബാദ് വിമാനത്താവളത്തിൽ ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സ്വീകരിക്കും.ഭാര്യ മെലാന ,മകൾ ഇവാൻക തുടങ്ങിയവർ ട്രംപിനൊപ്പമുണ്ടാവും.
സുരക്ഷാ - ആശയവിനിമയ ഉപകരണങ്ങളുമായി അമേരിക്കൻ വ്യോമസേനയുടെ നാല് സി 17 ഗ്ലോബ്മാസ്റ്റർ കാർഗോ വിമാനങ്ങളും ട്രംപിന്റെ ഒൗദ്യോഗിക ഹെലികോപ്ടറായ മറൈൻ വണ്ണും അത്യാധുനിക സംവിധാനങ്ങളുള്ള ചോപ്പർ കാറും അഹമ്മദാബാദ് വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്. ഈ ചോപ്പറിലാണ് ട്രംപ് റോഡ് ഷോയിൽ യാത്ര ചെയ്യുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |