ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി ഉയർന്നു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നഗരത്തിലെ ക്രമസമാധാന നില നിയന്ത്രണവിധേയമാക്കുന്നതിന്റെ ചുമതല ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് നല്‍കി. കേന്ദ്രസര്‍ക്കാരാണ് ഡല്‍ഹിയുടെ ചുമതല ഡോവലിന് നല്‍കിയത്. നഗരത്തിലെ സ്ഥിതിഗതികള്‍ ഡോവല്‍ പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിസഭയെയും നേരിട്ട് ധരിപ്പിക്കും.
Govt sources: The NSA has made it clear that lawlessness would not be allowed to remain in the national capital&adequate number of police forces and paramilitary forces have been deployed. The police have been given a free hand to bring the situation under control. #DelhiViolence https://t.co/1uSnmXrQNj
— ANI (@ANI) February 26, 2020
ഡല്‍ഹിയിലെ സംഘര്‍ഷങ്ങള്‍ ഇന്നു ചേരുന്ന കേന്ദ്രമന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. വിവിധ സമുദായനേതാക്കളുമായി അജിത് ഡോവല്‍ സംസാരിച്ചു. രണ്ട് ദിവസമായി വടക്കുകിഴക്കൻ ഡൽഹിയിൽ ചേരിതിരിഞ്ഞ് നടത്തുന്ന ഏറ്റുമുട്ടൽ വ്യാപക അക്രമങ്ങളിലേക്കും കലാപത്തിലേക്കും വഴിമാറുകയും, കൂടുതൽ പ്രദേശങ്ങളിലേക്ക് പടരുകയും ചെയ്തു. ഇരുമ്പ് ദണ്ഡുകളും മുളവടികളും കൊണ്ടുള്ള ആക്രമണങ്ങളും വെടിവയ്പും കല്ലേറും കടകൾക്കും വീടുകൾക്കും വാഹനങ്ങൾക്കും നേരെ തീവച്ചു.
സംഘർഷം വ്യാപിക്കുന്ന നാലിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കു കിഴക്കൻ ഡൽഹിയിൽ ഒരു മാസത്തേക്കു നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹിയുടെ പലഭാഗങ്ങളിലും സംഘര്‍ഷത്തിന് അയവില്ല. പൊലീസുകാർ ഉൾപ്പെടെ നൂറിലധികം പേർക്ക് പരിക്കേറ്റു. അക്രമങ്ങളും കൊള്ളിവയ്പും തടയുന്നതിൽ പൊലീസ് നിഷ്ക്രിയമാണെന്ന് പരക്കെ ആക്ഷേപമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |