ഇസ്ലാമാബാദ്: കൊറോണ ബാധിതനൊപ്പം സെൽഫിയെടുത്ത പാകിസ്ഥാനിലെ ഉന്നത ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. നിരീക്ഷണ വാർഡിലുള്ള രോഗിക്കൊപ്പം സെൽഫിയെടുത്ത ആറ് സർക്കാർ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തെന്ന് അധികൃതർ അറിയിച്ചു. സെൽഫി സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നതോടെയാണ് നടപടി.
അതേസമയം, പാകിസ്ഥാനിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. രാജ്യത്ത് രോഗികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 903പേർക്ക് ഇതിനോടകം തന്നെ രോഗം സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് സിന്ധ് പ്രവിശ്യയിലാണ്. ഇവിടെ 399 പേർ ചികിത്സയിലുണ്ട്.
പഞ്ചാബ് പ്രവിശ്യയിൽ 265പേർക്കും, കറാച്ചിയിൽ 130 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കറാച്ചിയിൽ സമൂഹവ്യാപനം വഴിയാണ് രോഗം പടരുന്നതെന്ന് റിപ്പോർട്ടുണ്ട്.പാക് അധീന കാശ്മീരിലുൾപ്പെടെ രോഗികളുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |