തിരുവനന്തപുരം: കൊവിഡ് ബാധയില്ലാത്ത രോഗികളുമായി കർണാടകയിലെ ആശുപത്രികളിലേക്ക് ആംബുലൻസുകളെ കടത്തിവിടാൻ ഉപാധികളോടെ അനുമതിയായതായി മുഖ്യമന്ത്രി അറിയിച്ചു. തലപ്പാടി ചെക്പോസ്റ്റിൽ കർണാടകയുടെ മെഡിക്കൽടീം പരിശോധനയ്ക്കായി ഉണ്ടാകും. രോഗികളുടെ മെഡിക്കൽ സർട്ടിഫിക്കറ്റും ഏത് ആശുപത്രിയിലേക്കാണ് അവർ പോകേണ്ടത് എന്നതും മെഡിക്കൽസംഘത്തെ അറിയിക്കണം. വയനാട്ടിലെ ആശുപത്രികളിലേക്ക് കർണാടക, തമിഴ്നാട് അതിർത്തിപ്രദേശങ്ങളിലുള്ളവർക്ക് എത്തിച്ചേരാൻ കേരളം സൗകര്യമൊരുക്കിയിട്ടുണ്ട്. കർണാടകയിലെ ബൈരക്കുപ്പ, മഞ്ചൂർ, തമിഴ്നാട്ടിലെ പന്തല്ലൂർ, ഗൂഢല്ലൂർ താലൂക്കുകളിൽ നിന്നുള്ളവരാണ് ഇത്തരത്തിലെത്തുന്നത്. കഴിഞ്ഞ ദിവസം ബൈരക്കുപ്പയിൽ നിന്ന് 29ഉം തമിഴ്നാട്ടിൽ നിന്ന് 44 പേരും വയനാട്ടിലെ ആശുപത്രികളിലെത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |