നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നുപേർ മരിച്ചു. പുത്തേരി സ്വദേശിയായ അമ്പത്തിയേഴുകാരി നാഗർകോവിലിലെ സ്വകാര്യആശുപത്രിയിലും, അരുമന അമ്പലക്കട സ്വദേശിയായ അറുപത്തിയെട്ടുകാരിയും അഞ്ചുഗ്രാമം വരിയൂർ സ്വദേശിയായ യുവാവും ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് മരിച്ചത്. സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ച് ഫലം കാത്തിരിക്കുന്നതിനിടെയാണ് മൂവരും മരിച്ചത്. അതിനാൽ മൃതദേഹങ്ങൾ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഫലം ലഭിച്ചതിന് ശേഷമേ ബന്ധുക്കൾക്ക് വിട്ടുനൽകുകയുള്ളൂവെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
അതേസമയം, തമിഴ്‌നാട്ടിൽ ഇന്നലെ 25 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1267 ആയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |