മുംബയ്: നഗരത്തിലെ 53 മാദ്ധ്യമപ്രവർത്തകർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക വർദ്ധിപ്പിക്കുന്നു. നേരത്തേ നഗരത്തിൽ രണ്ട് മാദ്ധ്യമപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാദ്ധ്യമപ്രവർത്തകർക്കിടയിൽ കൂട്ടത്തോടെ കൊവിഡ് പരിശോധന നടത്തിയത്.
ഏപ്രിൽ 1-ന് നടത്തിയ പ്രത്യേക ക്യാമ്പിൽ വച്ച് 167 മാദ്ധ്യമപ്രവർത്തകരെയാണ് ബോംബെ മെട്രോ കോർപറേഷൻ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇനിയും ഫലങ്ങൾ വരാനുണ്ട്. വിവിധ ന്യൂസ് ചാനലുകളിലെ റിപ്പോർട്ടർമാർക്കും കാമറാമാൻമാർക്കും ഫോട്ടോഗ്രാഫർമാർക്കുമാണ് കൊവിഡ് നിലവിൽ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ പലർക്കും കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |