ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 36 പേർ മരിച്ചു, 1553 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു.ആകെ കേസുകൾ 17,656. മരണം 559. അനൗദ്യോഗിക കണക്കുകൾ പ്രകാരം 17,874 കേസുകൾ.568 മരണം.മുംബയ്, ഡൽഹി, പൂനെ,ഇൻഡോർ,ജയ്‌പൂർ,കൊൽക്കത്ത നഗരങ്ങളിൽ കൊവിഡ് സ്ഥിതി ഗുരുതരമാണ്
ഡൽഹി ചാന്ദ്‌നി മഹൽ പൊലീസ് സ്റ്റേഷനിലെ അഞ്ചു പൊലീസുകാർക്ക് കൂടി കൊവിഡ്. ഇതോടെ സ്‌റ്റേഷനിൽ എട്ടുപേർക്ക് കൊവിഡായി.
ബദ്രീനാഥ് ക്ഷേത്രം തുറക്കുന്നത് മേയ് 15ലേക്ക് മാറ്റി
ലോക്ക് ഡൗണിനെതുടർന്ന് മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ 86,000 അസം സ്വദേശികൾക്ക് അസം സർക്കാർ 2000 രൂപ വീതം നൽകും
ഇന്ത്യ 5 ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ദക്ഷിണ കൊറിയയിൽ നിന്ന് വാങ്ങും.
വാരാണസി തീർത്ഥാടനം കഴിഞ്ഞെത്തിയ 127 പേരിൽ രണ്ടു പേർക്ക് തമിഴ്‌നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചു.
ജമ്മു കാശ്‌മീരിൽ പുതിയ 14 കേസുകൾ കൂടി. ആകെ 368
രാജസ്ഥാനിൽ നവജാത ശിശുവിന് കൊവിഡ്. കുഞ്ഞിന്റെ മാതാപിതാക്കൾക്കും മറ്റുകുടുംബാഗങ്ങൾക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കർണാടകയിൽ പുതിയ അഞ്ചുകേസുകൾ.ആകെ 395.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |