കൊച്ചി: ലോക്ക്ഡൗണിൽ അംഗങ്ങൾക്ക് സാമ്പത്തിക സഹായവുമായി ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ (അയാം). വിഷുവിന് മുമ്പായി, അംഗങ്ങളുടെ അക്കൗണ്ടിൽ നേരിട്ട് പണം എത്തിച്ചു. പരസ്യചിത്ര നിർമ്മാണ രംഗത്തെ കലാകാരന്മാരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി 2015ലാണ് 'അയാം" രൂപംകൊണ്ടത്.
ഫെഫ്‌കയുമായി ചേർന്ന് അയാം നിർമ്മിച്ച കൊവിഡ് ബോധവത്കരണ ചിത്രങ്ങൾ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. ലോക്ക്ഡൗണിന് ശേഷമുള്ള സാഹചര്യത്തെ നേരിടാൻ അംഗങ്ങളെ പ്രാപ്‌തരാക്കാനായി അയാം കർമ്മപരിപാടികൾ നടപ്പാക്കുമെന്ന് പ്രസിഡന്റ് ജബ്ബാർ കല്ലറയ്ക്കൽ പറഞ്ഞു. അംഗങ്ങൾക്കെല്ലാം പ്രയോജനപ്പെടുന്ന വിധം പരസ്യചിത്ര നിർമ്മാണത്തിന് പുറമേ ഓഡിയോ വിഷ്വൽ കണ്ടന്റ് നിർമ്മാണ രംഗത്തും ഒ.ടി.ടി സ്‌ട്രീമിംഗ് മേഖലയിലും ക്രിയാത്മക ഇടപെടൽ നടത്തുമെന്ന് സെക്രട്ടറി സിജോയ് വർഗീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |