രാജു മയക്കുമരുന്നിന് അടിമയാണ്. രണ്ടുദിവസം മുമ്പ് സന്യാസിമാരുടെ ചില സാധനങ്ങൾ രാജു കൈവശപ്പെടുത്തിയിരുന്നു. തുടർന്ന് രാജു കള്ളനാണെന്ന് സന്യാസിമാർ ആരോപിച്ചു. ഇതിൽ പ്രകോപിതനായ പ്രതി ലഹരി ഉപയോഗിച്ചതിന് ശേഷം സന്യാസിമാർ താമസിക്കുന്ന ക്ഷേത്രത്തിലെത്തി വാളുപയോഗിച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.
സന്യാസിമാരെ വധിച്ചത് ദൈവവിളിയെന്നാണ് പ്രതി പറയുന്നതെന്നും ലഹരിയുടെ ആലസ്യത്തിലുള്ള യുവാവ് ചോദ്യം ചെയ്യലിനോട് കാര്യമായി പ്രതികരിക്കുന്നില്ലെന്നും പൊലീസ് വിശദമാക്കി.
സംഭവത്തിൽ കർശന നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലീസിനോട് നിർദ്ദേശിച്ചു.
വർഗീയത ഇല്ലെന്ന് ഉറപ്പാക്കണമെന്ന് ഉദ്ധവ് താക്കറെ
ബുലന്ദ്ഷഹറിലെ കൊലപാതകത്തിൽ വർഗീയതയില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു. ഇത്തരം നീചമായ കുറ്റകൃത്യങ്ങൾക്കെതിരെ യോഗി സർക്കാരിനൊപ്പം മഹാരാഷ്ട്രയുണ്ടാവുമെന്ന് ഉദ്ധവ് താക്കറെ അറിയിച്ചു. കഴിഞ്ഞയിടയ്ക്ക് മഹാരാഷ്ട്ര പാൽഘറിൽ രണ്ട് സന്യാസികളെ ആൾക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തിൽ ഉദ്ധവ് താക്കറെയെ ഫോണിൽ വിളിച്ച് യോഗി ആദിത്യനാഥ് കർശന നടപടി ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |