സോഫിയ: ലോകത്തെ ഏറ്റവും വലിപ്പമുള്ള ചുണ്ടുകൾ വേണം, അതാണ് ബൾഗേറിയൻ സ്വദേശിയായ ഫിലോസഫി വിദ്യാർത്ഥി ആൻഡ്രിയ ഇമിലോവ ഇവാനോവയുടെ ജീവിതാഭിലാഷം. നിലവിൽ 20 തവണ വൻ തുക ഫില്ലർ ഇൻജെക്ഷൻ വഴി ആൻഡ്രിയ ചുണ്ടുകളുടെ വലിപ്പം അസാധാരണമാം വിധം വർദ്ധിപ്പിച്ചിട്ടുണ്ട്.
താൻ ജീവനുള്ള ബാർബിയാണെന്നു വിശേഷിപ്പിക്കുന്ന ആൻഡ്രിയ കഴിഞ്ഞ ചൊവ്വാഴ്ചയാണ് അവസാനമായി ചുണ്ടിൽ കുത്തിവെയ്‌പ്പെടുത്തത്. 2018ലാണ് ഇവർ സൗന്ദര്യവര്‍ദ്ധനവിനായുള്ള ചികിത്സകൾ ആരംഭിച്ചത്. വളരെ ചിലവേറിയ ചികിത്സയ്ക്കായി ഇതുവരെ എത്ര തുക ഇതിനായി ചെലവഴിച്ചെന്ന് താൻ മറന്നെന്നാണ് ആൻഡ്രിയ പറയുന്നത്. ലോകത്ത് ഏറ്റവും വലുപ്പമുള്ള ചുണ്ടുകൾ തൻ്റേതാണെന്നാണ് യുവതിയുടെ അവകാശവാദം.
തനിയ്ക്ക് തൃപ്തിയാകുന്നതു വരെ ചുണ്ടുകളുടെ വലുപ്പം ഇൻജെക്ഷനുകളിലൂടെ വർദ്ധിപ്പിക്കുമെന്നും ആൻഡ്രിയ പറയുന്നു. പുതിയ വലുപ്പമേറിയ ചുണ്ടുകൾ തനിക്ക് ഏറെ ഇഷ്ടമാണെന്നും ഓരോ തവണയും കുത്തിവെയ്പ്പ് എടുത്ത ശേഷം ഭക്ഷണം കഴിക്കാൻ വരെ ബുദ്ധിമുട്ടാണെന്നും രണ്ടു മൂന്നു ദിവസത്തിനു ശേഷം ബുദ്ധിമുട്ട് ഏറുമെന്നും ആൻഡ്രിയ വ്യക്തമാക്കി. ഇനിയും ചുണ്ടുകളുടെ വലുപ്പം വർദ്ധിപ്പിക്കണമെന്നാണ് ആഗ്രഹമെങ്കിലും ഈ വലുപ്പം മതിയെന്നാണ് ഡോക‌്‌ടർമാർ പറയുന്നതെന്നും കൂടുതൽ ഇൻജെക്ഷനുകൾ എടുക്കാൻ രണ്ട് മാസമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നും അവ കൂട്ടിച്ചേര്‍ത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |