കോഴിക്കോട്: വന്ദേ ഭാരത് രക്ഷാദൗത്യത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാത്രി വൈകിയും ഇന്നലെ പുലർച്ചെയുമായി കുവൈത്തിൽ നിന്നും ജിദ്ദയിൽ നിന്നും കരിപ്പൂരിലിറങ്ങിയ വിമാനങ്ങളിൽ നാടണഞ്ഞത് 347 പ്രവാസികൾ. പരിശോധനകൾക്ക് ശേഷം ഇവരിൽ കൊവിഡ് രോഗലക്ഷണങ്ങളുള്ള 19 പേരെ ആശുപത്രികളിലേക്ക് മാറ്റി. കോഴിക്കോട്, മഞ്ചേരി, തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രികളിലായാണ് ഇവരെ പ്രവേശിപ്പിച്ചത്.
രണ്ട് വിമാനങ്ങളിലുമായി കോഴിക്കോട് സ്വദേശികളായ 107 പേരാണുള്ളത്. ഇവരിൽ കുവൈത്തിൽ നിന്നുള്ള 84 യാത്രക്കാരിൽ നാലും പേരെയും ജിദ്ദയിൽ നിന്നുള്ള 23 പേരിൽ ഒരാളെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുവൈത്ത് വിമാനത്തിൽ 35 ഗർഭിണികളും 52 കുട്ടികളും 9 മുതിർന്നവരുമുണ്ടായിരുന്നു. ജിദ്ദ വിമാനത്തിൽ 45 ഗർഭിണികളും 40 കുട്ടികളും ആറു മുതിർന്നവരും.
കുവൈത്തിൽ നിന്ന് വന്നത് 192 പേർ
1. 12 ജില്ലകളിൽ നിന്നായി 111 പുരുഷന്മാരും 81 സ്ത്രീകളും
2. ആശുപത്രിയിലേക്ക് മാറ്റിയത് 13 പേരെ
3. 115 പേർ ഹോം ക്വാറന്റീനിൽ
4. സർക്കാർ കൊവിഡ് കെയർ സെന്ററുകളിൽ 62 പേർ
5. രണ്ടു പേർ പെയ്ഡ് ക്വാറന്റീൻ കേന്ദ്രത്തിൽ
ജിദ്ദയിൽ നിന്നു വന്നത് 155 പേർ
1. 10 ജില്ലകളിൽ നിന്നായി 154 മലയാളികളും ഒരു ഗുജറാത്ത് സ്വദേശിയും
2. ആശുപത്രിയിലേക്ക് മാറ്റിയത് 6 പേരെ
3. 109 പേരെ ഹോം ക്വാറന്റീനിൽ
4. സർക്കാർ കൊവിഡ് കെയർ സെന്ററുകളിൽ 33 പേർ
5. പെയ്ഡ് ക്വാറന്റീൻ കേന്ദ്രത്തിൽ 7 പേർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |