ന്യൂഡൽഹി:ഇടത്തരം വരുമാനക്കാരിൽ 6-18 ലക്ഷം വാർഷിക വരുമാനക്കാർക്കുള്ള ഭവനവായ്‌പാ സബ്‌സിഡി 2021 മാർച്ച് വരെ നീട്ടിയതായും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. നിലവിൽ 3.3ലക്ഷം കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. കാലാവധി നീട്ടുമ്പോൾ 2.5ലക്ഷം കുടുംബങ്ങൾ കൂടി ആനുകൂല്യത്തിന്റെ പരിധിയിൽ വരും. ഇത് നിർമ്മാണ മേഖലയിൽ 70,000 കോടി രൂപയുടെ ഉണർവുണ്ടാക്കും. സിമന്റ്, കമ്പി, ചരക്കുകടത്ത് വർദ്ധിക്കും. തൊഴിൽ വർദ്ധിക്കുമെന്നും സ്വാശ്രയ ഭാരത് പാക്കേജിന്റെ രണ്ടാം ഘട്ട ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. മറ്റ് ഇളവുകൾ ഇങ്ങനെ:
മുദ്രാ ശിശു വായ്‌പയിൽ 2% പലിശ ഇളവ്
50,000 രൂപയ്‌ക്കു താഴെയുള്ളയുള്ള മുദ്രാ ശിശു വായ്‌പകളിൽ ഇപ്പോഴുള്ള മോറട്ടോറിയം കാലാവധിക്ക് ശേഷം പലിശ അടവിൽ ഒരു കൊല്ലത്തേക്ക് രണ്ടു ശതമാനം ഇളവ്.
മൂന്നുകോടി ജനങ്ങൾക്ക് 1500 കോടിയുടെ ആശ്വാസം.
നിലവിൽ തിരിച്ചടയ്‌ക്കാനു തുക 1.62 കോടി
പട്ടികവർഗ, ആദിവാസി വിഭാഗങ്ങൾക്ക് 6000 കോടി
കോമ്പൻസേറ്ററി അഫോറസ്‌റ്റേഷൻ മാനേജ്‌മെന്റ് ആൻഡ് പ്ളാനിംഗ് അതോറിട്ടി (കാംപ) ഫണ്ട് ഉപയോഗിച്ച് മരം നടീൽ, വനവത്‌ക്കരണം, മണ്ണു സംരക്ഷണം, വനം - വന്യജീവി സംരക്ഷണം തുടങ്ങിയ പദ്ധതികളിൽ സംസ്ഥാന സർക്കാരുകൾ വഴി പട്ടിക വർഗ,ആദിവാസി വിഭാഗങ്ങൾക്ക് തൊഴിൽ നൽകാൻ 6,000 കോടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |