സൗദി: ഗൾഫിൽ നിന്ന് മടങ്ങുന്ന പ്രവാസികൾക്കായി സ്വകാര്യ വിമാന കമ്പനികളായ ഇൻഡിഗോയും ഗോ എയറും സർവീസ് നടത്തിയേക്കും. ഇപ്പോൾ എയർ ഇന്ത്യ മാത്രമാണ് പ്രത്യേക ചാർട്ടർ വിമാനങ്ങളിൽ ഇന്ത്യാക്കാരെ നാട്ടിലെത്തിച്ചു കൊണ്ടിരിക്കുന്നത്. സൗദി അറേബ്യയിൽ നിന്ന് 36 സർവീസുകൾ ഉണ്ടാകും എന്നാണ് അറിയുന്നത്.
ഖത്തറിൽ നിന്ന് 28, കുവൈറ്റിൽ നിന്ന് 23, ഒമാനിൽ നിന്ന് 10 എന്നിങ്ങനെ സവീസ് നടത്താനാണ് ഇൻഡിഗോയ്ക്ക് അനുവാദം ലഭിച്ചിട്ടുള്ളതത്രേ. ഗോ എയർ എത്ര സർവീസ് നടത്തുമെന്ന് അറിവായിട്ടില്ല. സൗദിയിൽ ദമാമിൽ നിന്നും കൊച്ചിയിലേക്ക് വിമാന സർവീസ് നടത്തുന്നതിന് ഇൻഡിഗോയ്ക്ക് അനുവാദം ലഭിച്ചതായി ബന്ധപ്പെട്ടവർ പറയുന്നു.
യാത്ര പോകാൻ ഉദ്ദേശിക്കുന്നവരുടെ പാസ്‌പോർട്ട് വിവരങ്ങൾ ശേഖരിച്ച് വിമാന കമ്പനിക്ക് നൽകുകയും അതിനനുസരിച്ച് ഷെഡ്യൂൾ പ്രഖ്യാപിക്കുമെന്നാണ് ലഭ്യമായ വിവരം. ടിക്കറ്റ് നിരക്ക് കൂടുതലായിരിക്കും. പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനായി സ്വകാര്യ വിമാനകമ്പനികൾ സർവീസ് നടത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |